തിരുവനന്തപുരം: കിളിമാനൂരില്‍ ക്ഷേത്ര തിടപ്പള്ളിയില്‍ പാചകവാതകം ചോര്‍ന്ന് പൊള്ളലേറ്റ മേല്‍ശാന്തി മരിച്ചു, ചിറയിന്‍കീഴ് അഴൂര്‍ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരി (49) ആണ് മരിച്ചത്. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്.
ഒക്ടോബര്‍ ഒന്നിന് വൈകിട്ട് 6.15 നായിരുന്നു സംഭവം. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോര്‍ന്നതറിയാതെ വിളക്കുമായി അകത്ത് കയറുമ്പോഴാണ് തീപടര്‍ന്നത്. സിലിണ്ടറിന്റെ വാല്‍വില്‍ നിന്ന് പാചക വാതകം ചോര്‍ന്നതാണ് അപകട കാരണം. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഉമാദേവി, മക്കള്‍: ആദിത്യ നാരായണന്‍ നമ്പൂതിരി, ആരാധിക.
ക്ഷേത്ര തിടപ്പള്ളിയില്‍ പാചകവാതകം
ചോര്‍ന്ന് പൊള്ളലേറ്റ മേല്‍ശാന്തി മരിച്ചു,