മന്ത്രിമാര്‍ക്ക് ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചു എഡിജിപി വഴിവെട്ടിക്കൊടുത്തു; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

മന്ത്രിമാര്‍ക്ക് ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചു എഡിജിപി വഴിവെട്ടിക്കൊടുത്തു; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരപ്പറമ്പില്‍ മന്ത്രിമാര്‍ക്ക് ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചുവെന്നും പോലീസിന്റെ സഹായമില്ലാതെ ആംബുലന്‍സില്‍ അദ്ദേഹത്തിന് പുരപ്പറമ്പിലേക്ക് എത്താന്‍ കഴിയില്ലെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭയില്‍ തൃശ്ശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മന്ത്രിമാരായ കെ.രാജനും ആര്‍.ബിന്ദുവിനും ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചു. പോലീസിന്റെ സഹായമില്ലാതെ ആംബുലന്‍സില്‍ എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഉത്തരവ് നല്‍കാതെ ഇതിന് പോലീസ് അനുമതി നല്‍കുമോ? സുരേഷ് ഗോപിക്ക് വഴിവെട്ടിക്കൊടുക്കുകയാണ് എഡിജിപി ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചു.

സര്‍ക്കാരിന് പൂരം നടത്തിപ്പിലുണ്ടായ പ്രധാന എട്ട് വീഴ്ചകളേയും തിരുവഞ്ചൂര്‍ സഭയില്‍ വിശദീകരിച്ചു. പൂരത്തിനെത്തിയ ജനക്കൂട്ടത്തെ ശത്രുക്കളായി കണ്ടാണ് പോലീസ് കൈകാര്യം ചെയ്തത്. ഒരു അനുഭവ പരിചയവുമില്ലാത്ത വ്യക്തിയെ സിറ്റി പോലീസ് കമ്മീഷ്ണറാക്കിയത് സംസ്ഥാന സര്‍ക്കാരാണ്. ദേവസ്വം ബോര്‍ഡ് ജീവനക്കാരെ ഉള്‍പ്പടെ തടഞ്ഞത് ബോധപൂര്‍വം ആരോ പൂരം കലക്കി എന്നതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.

പൂരം കലക്കലില്‍ പോലീസ് അന്വേഷണം പ്രഹസനമാണെന്നും ജുഡീഷ്യല്‍ അന്വേഷണം വേണം എന്നുമുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്മേലുള്ള ചര്‍ച്ച സഭയില്‍ പുരോഗമിക്കുകയാണ്.

 

 

മന്ത്രിമാര്‍ക്ക് ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചു
എഡിജിപി വഴിവെട്ടിക്കൊടുത്തു; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *