രസതന്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ട്  ഡേവിഡ് ബേക്കര്‍, ഡെമിസ് ഹസ്സാബിസ്, ജോണ്‍ എം. ജംബര്‍

രസതന്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ട് ഡേവിഡ് ബേക്കര്‍, ഡെമിസ് ഹസ്സാബിസ്, ജോണ്‍ എം. ജംബര്‍

സ്റ്റോക്കോം: രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം പങ്കിട്ട് ഡേവിഡ് ബേക്കര്‍, ഡെമിസ് ഹസ്സാബിസ്, ജോണ്‍ എം. ജംബര്‍. പ്രോട്ടീന്റെ ഘടനയും മറ്റുമടങ്ങുന്ന ഗവേഷണങ്ങള്‍ക്കാണു പുരസ്‌കാരം. കംപ്യൂട്ടേഷനല്‍ പ്രോട്ടീന്‍ ഡിസൈനുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് ബേക്കറിന് പുരസ്‌കാരം. 2003ലാണ് ബേക്കര്‍ പുതിയ പ്രോട്ടീന്‍ ഡിസൈന്‍ ചെയ്തത്. അദ്ദേഹത്തിനു കീഴിലുള്ള ഗവേഷക സംഘം സാങ്കല്‍പ്പിക പ്രോട്ടീന്‍ ഒന്നിനു പിന്നാലെ ഒന്നായി സൃഷ്ടിച്ചു. മരുന്നുകളിലും വാക്‌സീനുകളിലും നാനോമെറ്റീരിയലുകളിലും ചെറിയ സെന്‍സറുകളിലും ഉപയോഗിക്കാവുന്നവയാണിത്. സിയാറ്റയിലെ യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടനില്‍ പ്രവര്‍ത്തിക്കുകയാണ് ബേക്കര്‍.

പ്രോട്ടീനിന്റെ ഘടനാ പ്രവചനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാണ് ഹസ്സാബിസിനും ജംബര്‍ക്കും പുരസ്‌കാരം.ഹസ്സാബിസും ജംബറും ലണ്ടനിലെ ഗൂഗിള്‍ ഡീപ്മൈന്‍ഡില്‍ ജോലി ചെയ്യുന്നു.ഗവേഷകര്‍ കണ്ടെത്തിയ 200 മില്യന്‍ പ്രോട്ടീനുകളുടെ ഘടന പ്രവചിക്കാന്‍ നിര്‍മിതബുദ്ധി ഉപയോഗിച്ചുണ്ടാക്കിയ ഒരു മോഡല്‍ രൂപപ്പെടുത്തിയതാണ് ഹസ്സാബിസിനെയും ജംബറിനെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

ഒരു മില്യന്‍ യുഎസ് ഡോളറാണ് പുരസ്‌കാരത്തുക. ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷികമായ ഡിസംബര്‍ 10ന് സ്വീഡനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും.

 

 

രസതന്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ട്
ഡേവിഡ് ബേക്കര്‍, ഡെമിസ് ഹസ്സാബിസ്, ജോണ്‍ എം. ജംബര്‍

Share

Leave a Reply

Your email address will not be published. Required fields are marked *