പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ നിലവില്‍ പ്രവാസിയായിരിക്കണമെന്ന നിയമസഭയില്‍ അവതരിപ്പിച്ച ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് പ്രവാസി കോണ്‍ഗ്രസ്സ് സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.
പ്രധാനമായും തിരികെ വന്നവരുടെ ക്ഷേമം ലക്ഷ്യമാക്കി രുപീകരിച്ച ക്ഷേമ ബോര്‍ഡിന് മുഴുവന്‍ സമയ ചെയര്‍മാന്‍ അനിവാര്യമാണ്. നിരന്തരം യോഗങ്ങള്‍ കൂടേണ്ട ബോര്‍ഡിന്, വിദേശത്തുള്ള ചെയര്‍മാന്‍ അപ്രായോഗികമാണ്. നോര്‍ക്കക്ക് സമാനമായി, ചില വിദേശ മുതലാളിമാര്‍ക്ക് ചെയര്‍മാന്‍ സ്ഥാനം അടിയറ വെക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും കാലാവധി പൂര്‍ത്തിയാക്കിയ എല്ലാ ക്ഷേമനിധിയംഗങ്ങള്‍ക്കും താമസംവിനാ പെന്‍ഷന്‍ നല്‍കണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സലീം പള്ളിവിള, ബദറുദ്ദീന്‍ ഗുരുവായൂര്‍, അയൂബ്ഖാന്‍, സോമശേഖരന്‍ നായര്‍, സലാം സിത്താര, ഷംസുദ്ദീന്‍ ചാരുംമൂട്, സിദ്ധാര്‍ത്ഥന്‍ ആശാന്‍, അഷറഫ് വടക്കേവിള , ലിസി എലിസബത്ത്, സുരേഷ്‌കുമാര്‍, മുഹമ്മദ് കാപ്പാട്, ഡോ: റഷീദ് മഞ്ഞപ്പാറ , ചന്ദ്രിക, ശ്രീനിവാസ് അമരമ്പലം, പ്രവീണ്‍ ആന്റണി കൈതാരത്ത്, ബിജു മലയില്‍, ഹസന്‍കുഞ്ഞ്, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രവാസി ബില്‍ പിന്‍വലിക്കണം;
പ്രവാസി കോണ്‍ഗ്രസ്