തിരുവനന്തപുരം: തിരുവോണം ബംപര്‍ ഒന്നാം സമ്മാനം TG 434222 എന്ന ടിക്കറ്റിന്. വയനാട് പനമരത്തെ എസ്ജെ ഏജന്‍സി വിറ്റ ടിക്കറ്റ് ബത്തേരിയിലുള്ള നാഗരാജിന്റെ സബ് ഏജന്‍സി വഴി വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഭാഗ്യവാനെ കണ്ടെത്തിയില്ല. ഒരു മാസം മുന്‍പാണ് ടിക്കറ്റ് വിറ്റതെന്ന് നാഗരാജ് മാധ്യമങ്ങളോടു വ്യക്തമാക്കി. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 11 മണി വരെ 71,41,508 ടിക്കറ്റുകള്‍ വിറ്റു.
രണ്ടാം സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പരുകള്‍ TD 281025, TJ 123040, TJ 201260, TB 749816
TH 111240, TH 612456, TH 378331, TE 349095, TD 519261
TH 714520, TK 124175, TJ 317658, TA 507676, TH 346533
TE 488812, TJ 432135, TE 815670, TB 220261, TJ 676984
TE 340072
ഓണം ബംബര്‍: TG 434222 ടിക്കറ്റിന്; അടിച്ചത് വയനാട് വിറ്റ ടിക്കറ്റിന്