കോഴിക്കോട് : തൃശൂര്‍ ജില്ലയിലെ കണ്ടശ്ശാംകടവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ ടി സി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കീഴിലുള്ള നോണ്‍ ബാങ്കിങ്ങ് ഫിനാന്‍ഷ്യല്‍ കമ്പനിയായ എന്‍ ടി സി ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നടക്കാവ് ബ്രാഞ്ചും കോഴിക്കോട് മേഖല ഓഫീസും നടക്കാവ് കണ്ണൂര്‍ റോഡില്‍ കനറാ ബാങ്കിന് സമീപമുള്ള ഡയമണ്ട് പ്ലാസ ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു.ഓഫീസുകളുടെ ഉദ്ഘാടനം എന്‍ ടി സി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ വര്‍ഗീസ് ജോസ്.ടി നിര്‍വ്വഹിച്ചു.
2023 – 24 സാമ്പത്തിക വര്‍ഷം 600 കോടി ഗോള്‍ഡ് ലോണ്‍ ബിസിനസ് ചെയ്തതായി വര്‍ഗീസ് ജോസ്.ടി പറഞ്ഞു. ബിസിനസിന്റെ 80% ഗോള്‍ഡിലാണ് നിക്ഷേപം. 2027 ല്‍ എന്‍ ടി സി ഫിനാന്‍സ് സെബിയില്‍ ലിസ്റ്റ് ചെയ്യപ്പെടുകയാണെന്നും ഇതോടൊപ്പം വൈകാതെ കേരളത്തില്‍ 100 ബ്രാഞ്ച് ഓഫീസ് ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ ആതിഥ്യ എന്റര്‍പ്രൈസസ് മാനേജിംഗ് പാര്‍ട്ണര്‍ അബ്ദുല്ല കെ കെ, എന്‍ ടി സി ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ എ പുരുഷോത്തമന്‍, ഡയറക്ടര്‍മാരായ കെ എ ബോബന്‍, റോസ് വര്‍ഗീസ്, ആന്‍ഡ്രിയ വര്‍ഗീസ്, സിന്ധു ഉണ്ണികൃഷ്ണന്‍, അസി. വൈസ് പ്രസിഡണ്ട് ബിനു ജോര്‍ജ്, എച്ച് ആര്‍ മാനേജര്‍ ഗിരീഷ് കുമാര്‍, പ്ലാനിംഗ് മാനേജര്‍ ടി കെ ദേവദാസ്, റിക്കവറി മാനേജര്‍ എം വി ജയപ്രകാശ്, മാര്‍ക്കറ്റിംഗ് മാനേജര്‍ യു ഉദയകുമാര്‍, സെയില്‍ ഡവലപ്പ്‌മെന്റ് മാനേജര്‍മാരായ എസ് സുനില്‍, ദിനേഷ് ഗംഗാധരന്‍ എന്നിവര്‍ സന്നിഹിതരായി . പ്രശസ്ത ചലച്ചിത്ര നടി ശോഭന ബ്രാന്‍ഡ് അംബാസഡര്‍ ആയ എന്‍ ടി സി ഗ്രൂപ്പിന് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 76ല്‍ അധികം ബ്രാഞ്ചുകളുണ്ട്.