‘ഗുരുവിനെ പകരാം, പ്രകൃതിയെ കാക്കാം’ ശോഭീന്ദ്രന്റെ ഒന്നാം ഓര്‍മ്മദിനം 12ന്

‘ഗുരുവിനെ പകരാം, പ്രകൃതിയെ കാക്കാം’ ശോഭീന്ദ്രന്റെ ഒന്നാം ഓര്‍മ്മദിനം 12ന്

കോഴിക്കോട്: ‘ഗുരുവിനെ പകരാം, പ്രകൃതിയെ കാക്കാം’ എന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കുന്ന പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍, പ്രൊഫ. ശോഭീന്ദ്രന്റെ ഒന്നാം ഓര്‍മ്മദിനം ഒക്ടോബര്‍ 12ന് ആചരിക്കുന്നു. കോഴിക്കോട്, വയനാട് ജില്ലകളില്‍ ആയാണ് ആചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സ്മൃതി വൃക്ഷം, വൃക്ഷാദരം, ഹരിത യാത്ര, ഹരിത ഭവനം, ഹരിത ഗാനം, ഹരിതചിത്രം, ഹരിത സംഗമം, അനുസ്മരണം, ഹരിത ആദരം, ഹരിതപ്രാശം തുടങ്ങിയവയാണ് പരിപാടികള്‍. രാവിലെ കോഴിക്കോട് നിന്നും ഹരിത യാത്രയായി പുറപ്പെടുന്ന സംഘം വയനാട്ടിലെ ചൂരല്‍മലയില്‍ എത്തി ഉരുള്‍പൊട്ടലിനെ അതിജീവിച്ച ആല്‍മരത്തെ ആദരിക്കും. തുടര്‍ന്ന് നടക്കുന്ന ഹരിത സംഗമത്തില്‍ അനുസ്മരണ പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. പ്രകൃതി ചിത്രങ്ങളുടെ പ്രദര്‍ശനം, പരിസ്ഥിതി ഗാനങ്ങളുടെ ആലാപനം എന്നിവയും ഉണ്ടാകും. വയനാട് പ്രകൃതിദുരന്തത്തില്‍ ആദ്യത്തെ മൃതദേഹം വീണ്ടെടുത്ത അറ്റമല ബാലനെ ചടങ്ങില്‍ ആദരിക്കും. ഫൗണ്ടേഷന്‍ നടപ്പിലാക്കിവരുന്ന ‘ഹരിത ഭവനം’ പദ്ധതിയുടെ വിഷയാവതരണം നടത്തും. പ്രൊഫ. ശോഭീന്ദ്രന്റെ സഹപ്രവര്‍ത്തകന്‍ എന്‍ ബാദുഷ അനുസ്മരണ പ്രഭാഷണം നടത്തും. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ബഷീര്‍ ആനന്ദ് ജോണ്‍, ഉസ്താദ് വൈദ്യര്‍ ഹംസ മടിക്കൈ, ദേശീയ കര്‍ഷക പുരസ്‌കാര ജേതാവ് കെ ബി ആര്‍ കണ്ണന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അധികരിച്ച് സംസാരിക്കും. ഹരിത യാത്ര കടന്നുപോകുന്ന കോഴിക്കോട്- താമരശ്ശേരി- വയനാട് റൂട്ടില്‍ വിവിധ സ്ഥലങ്ങളില്‍ സ്മൃതി വൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കും. സ്മൃതി വൃക്ഷങ്ങള്‍ പരിപാലിക്കാന്‍ താല്‍പര്യമുള്ള സംഘടനകള്‍ക്ക് വൃക്ഷത്തൈകള്‍ നട്ടു നല്‍കും. താല്‍പര്യമുള്ള സംഘടനകള്‍ 9447262801 എന്ന നമ്പറില്‍ ബന്ധപ്പെടണം എന്ന് പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സെഡ് എ സല്‍മാന്‍ അറിയിച്ചു.

 

‘ഗുരുവിനെ പകരാം, പ്രകൃതിയെ കാക്കാം’
ശോഭീന്ദ്രന്റെ ഒന്നാം ഓര്‍മ്മദിനം 12ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *