കോഴിക്കോട്: ഇന്ത്യന്‍ നാഷണല്‍ ലീഗ്(ഐഎന്‍എല്‍) ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന പൊളിറ്റിക്കല്‍ വര്‍ക്ക്‌ഷോപ്പ് 12ന് ശനിയാഴ്ച കാലത്ത് 10.30ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ വേദി ഓഡിറ്റോറിയത്തില്‍(കൈരളി കോംപ്ലക്‌സ്) ഉദ്ഘാടനം ചെയ്യും. 9 മണിക്ക് ജില്ലാ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9.45ന് ഐഎന്‍എല്‍ ജില്ലാ പ്രസിഡണ്ട് ശോഭ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തും. ജില്ലാ ജന.സെക്രട്ടറി ഒ.പി.അബ്ദുറഹിമാന്‍ സ്വാഗതമാശംസിക്കും. ഐഎന്‍എല്‍ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവര്‍ കോവില്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ബാലന്‍ മാസ്റ്റര്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ്, ഐഎന്‍എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍, സംസ്ഥാന ട്രഷറര്‍ ബി.ഹംസഹാജി, സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച്.ഹമീദ് മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ എ.പി.മുസ്തഫ, സമദ് നരിപ്പറ്റ ആശംസകള്‍ നേരും. ജില്ലാ ട്രഷറര്‍ പി.എന്‍.കെ.അബ്ദുള്ള നന്ദി പറയും. തുടര്‍ന്ന് നടക്കുന്ന സെഷനില്‍ പ്രമുഖ സൈക്കോളജിസ്റ്റും, ട്രെയിനറുമായ ഒ.എച്ച്.റഹ്‌മാന്‍ ലീഡര്‍ (നേതാവ്) എന്ന വിഷയത്തില്‍ ക്ലാസെടുക്കും. വൈകിട്ട് 4.30ന് ത്രിതല പഞ്ചായത്ത് സാരഥികള്‍ക്ക് സ്വീകരണം നല്‍കും. ഐഎന്‍എല്‍ ജില്ലാ നേതാക്കള്‍, പോഷക സംഘടനാ ഭാരവാഹികള്‍ ചടങ്ങില്‍ സംബന്ധിക്കും. നാഷണല്‍ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷമീര്‍ കരിയാത്തന്‍കാവ് നന്ദി പറയും.