കോഴിക്കോട് : കൂത്തുപറമ്പ് സമര പോരാളിയായിരുന്ന സ. പുഷ്പന്റെ ഇന്നലകളിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ ഓര്‍ത്തെടുത്ത് കോഴിക്കോട്.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു സഖാവ് പുഷ്പ്പന്‍ മരണപെട്ടത്. 1994 നവംബര്‍ 25 നു യുഡിഫ് സര്‍ക്കാരിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനും എതിരായ സമരത്തിന്റെ ഭാഗമായി കൂത്തുപറമ്പില്‍ മന്ത്രി എം വി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടയാണ് 24 വയസുകാരനായ സ. പുഷ്പന് വെടിയേറ്റത്.ഡിവൈഎഫ്‌ഐ യുടെ അഞ്ചു സഖാക്കള്‍ മരണപെട്ട വെടിവെപ്പിനെ തുടര്‍ന്ന് സുഷുമ്‌ന നാഡിക്ക് പരിക്കേറ്റ് കഴിഞ്ഞ 29 വര്‍ഷമായി സഖാവ് കിടപ്പിലായിരുന്നു.
ഡി വൈ ഫ് ഐ യുടെ കുറ്റിയില്‍ പീടിക യൂണിറ്റ് കമ്മിറ്റി അംഗമായും, മരണം വരെ സിപിഎം ന്റെ നോര്‍ത്ത് മേനപ്രം ബ്രാഞ്ച് അംഗമായും പ്രവര്‍ത്തിച്ചു .
തന്റെ ജീവിതത്തിന്റെ വസന്ത കാലം തൊട്ട് മൂന്നു പതിറ്റാണ്ട് കാലം വെടിയുണ്ടയെ തോല്‍പ്പിച്ച മനക്കരുത്തുമായി ജീവിതത്തോട് പൊരുതിയ പുഷ്പന്‍ ഓരോ ഡി വൈ ഫ് ഐ പ്രവര്‍ത്തകനും നിലയ്ക്കാത്ത ഊര്‍ജവും അണയാത്ത ആവേശവുമാണ്.
സഖാവ് പുഷ്പന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റി പുഷ്പന്‍ സ്മൃതി സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് എന്‍ ജി ഒ യൂണിയന്‍ ഹാളില്‍ സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് എല്‍ ജി ലിജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ടി കെ സുമേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡി വൈ എഫ് ഐ മുന്‍ ജില്ലാ പ്രസിഡണ്ട് കെ കെ ഹനീഫ, മുന്‍ സംസ്ഥാന കമ്മറ്റി അംഗം പി എം ആതിര, സിഐടിയു ജില്ലാ ട്രഷറര്‍ പി കെ സന്തോഷ്, ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ ഷെഫീഖ് ,ദിപു പ്രേംനാഥ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതവും കെ.എം നിനും നന്ദിയും പറഞ്ഞു.
സഖാവ് പുഷ്പന്‍ സ്മൃതി സംഘടിപ്പിച്ചു