തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചതിന് നാല് പ്രതിപക്ഷ എം.എല്‍.എമാരെ സ്പീക്കര്‍ താക്കീത് ചെയ്തു. മാത്യു കുഴല്‍നാടന്‍, ഐ.സി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവരെയാണ് സ്പീക്കര്‍ താക്കീത് ചെയ്തത്. മന്ത്രി എം.ബി രാജേഷാണ് നടപടി ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്.
പ്രതിഷേധം ചട്ടവിരുദ്ധവും മര്യാദയുടെ ലംഘനവുമാണെന്നും മന്ത്രി എം.ബി രാജേഷ് ആരോപിച്ചു.
ഡയസില്‍ കയറി പ്രതിഷേധിച്ച എംഎല്‍എമാരെ തള്ളിപ്പറയാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും അടിയന്തര പ്രമേയം ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടാനാണ് പ്രതിഷേധം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.