ലൈഫ്‌ലൈന്‍ ട്രസ്റ്റ് ഗ്രീന്‍സിറ്റി ടൗണ്‍ഷിപ്പ് പ്രൊജക്ട്; ഡിസൈനുകള്‍ ക്ഷണിച്ചു

ലൈഫ്‌ലൈന്‍ ട്രസ്റ്റ് ഗ്രീന്‍സിറ്റി ടൗണ്‍ഷിപ്പ് പ്രൊജക്ട്; ഡിസൈനുകള്‍ ക്ഷണിച്ചു

കോഴിക്കോട്: പന്തീരാങ്കാവില്‍ നിര്‍മ്മാണം ആരംഭിക്കുന്ന ലൈഫ്‌ലൈന്‍ ട്രസ്റ്റ് ഗ്രീന്‍സിറ്റി ടൗണ്‍ഷിപ്പ് പ്രൊജക്ടിനായി ഡിസൈനുകള്‍ ക്ഷണിച്ചു. ആര്‍ക്കിടെക്ടുകള്‍, ഡിസൈനര്‍മാര്‍, ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വില്ല, അപ്പാര്‍ട്ട്‌മെന്റ്, ഫൈവ്സ്റ്റാര്‍ ഹോട്ടല്‍, ലാന്‍ഡ്‌സ്‌കെയ്പ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം. ഒന്നാം സമ്മാനം 1 ലക്ഷം രൂപ, രണ്ടാം സമ്മാനം 50,000 രൂപ. മത്സരാര്‍ത്ഥികള്‍ക്ക് നാല് വിഭാഗങ്ങളിലും എന്‍ട്രികള്‍ അയക്കാം. ഒരു വിഭാഗത്തില്‍ മാത്രമാണ് സമ്മാനം നല്‍കുക. തിരഞ്ഞെടുക്കപ്പെടുന്നവരെ ലൈഫ്‌ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പ്രൊജക്ടിന്റെ ഡിസൈനേഴ്‌സ് പാനലില്‍ ഉള്‍പ്പെടുത്തും. പന്തീരാങ്കാവില്‍ ഏകദേശം 18 ഏക്കര്‍ സ്ഥലത്താണ് 2000 കോടിയുടെ ടൗണ്‍ഷിപ്പ് ഒരുങ്ങുന്നത്. 115 വില്ലകള്‍, 300 അപ്പാര്‍ട്ട്‌മെന്റുകള്‍, 200 റൂമുകളടങ്ങുന്ന ഫൈവ്സ്റ്റാര്‍ ഹോട്ടല്‍, എക്‌സപോ സെന്റര്‍, അമിനിറ്റി സെന്റര്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, കോഫീ ഷോപ്പ് എന്നീ സൗകര്യങ്ങളോടെയാണ് ഗ്രീന്‍ സിറ്റി പദ്ധതി ഒരുങ്ങുന്നതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.പി.പി.വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തേയും വിദേശത്തെയും പ്രമുഖ ആര്‍ക്കിടെക്ടുകള്‍ അടങ്ങുന്ന ജൂറിയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. എന്‍ട്രികള്‍ നവംബര്‍ 10ന് മുന്‍പായി 9995641726 എന്ന വാട്‌സ്ആപ്പ് നമ്പറിലോ, [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കേണ്ടതാണ്. ഡിസൈന്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഈ മാസം 25ന് മുന്‍പായി പേര് റജിസ്റ്റര്‍ ചെയ്യണം. വാര്‍ത്താസമ്മേളനത്തില്‍ സുല്‍ഫീക്കര്‍ അലി, മാത്യു.സി.വി, പ്രമോദ്.ഇ എന്നിവരും പങ്കെടുത്തു.

 

ലൈഫ്‌ലൈന്‍ ട്രസ്റ്റ് ഗ്രീന്‍സിറ്റി ടൗണ്‍ഷിപ്പ്
പ്രൊജക്ട്; ഡിസൈനുകള്‍ ക്ഷണിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *