ന്യൂഡല്‍ഹി: പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം നടത്തുന്ന തിരഞ്ഞെടുപ്പില്‍ കശ്മീര്‍ ആരു ഭരിക്കുമെന്ന് അവിടുത്തെ ജനത വിധിയെഴുതി. പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ജനം അംഗീകരിക്കുന്നില്ലെന്നതിനു തെളിവാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം. പുതിയ കശ്മീര്‍ എന്ന ബിജെപിയുടെ വാഗ്ദാനത്തെ കശ്മീര്‍ ജനത ശ്രദ്ധിച്ചില്ലെന്നു വേണം കരുതാന്‍. തങ്ങളുടെ അവകാശങ്ങളെ കൃത്യമായി മനസ്സിലാക്കുന്ന തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ഭരണകൂടത്തെയായിരുന്നു അവര്‍ക്ക് വേണ്ടത്. അവര്‍ അത് തിരഞ്ഞെടുക്കുകയും ചെയ്തു.മത്സരിച്ച 56 സീറ്റുകളില്‍ 43 സീറ്റുകളും നാഷണല്‍ കോണ്‍ഫറന്‍സ് നേടി. ജനം തങ്ങള്‍ക്കൊപ്പമാണെന്നത് അവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും ചെറുതല്ല.സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ പോരാടുമെന്നുംആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
ജയിലില്‍ കഴിയുന്ന നിരപരാധികളെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കും, മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കും, ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
90 സീറ്റകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമായാണ് നാഷണല്‍ കോണ്‍ഫറന്‍സ് മത്സരിച്ചത്.