വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര കൗതുകമുണര്‍ത്തി ‘ഇമേജിനേറിയം 2024’

വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര കൗതുകമുണര്‍ത്തി ‘ഇമേജിനേറിയം 2024’

കോഴിക്കോട് :പരപ്പില്‍ എം.എം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ശാസ്ത്ര-ഗണിത-സാമൂഹ്യശാസ്ത്ര ഐ.ടി മേള ‘ഇമേജിനേറിയം 2024’ സംഘടിപ്പിച്ചു.കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.അസീസ് മേള ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര-ഗണിത-സാമൂഹ്യ ശാസ്ത്ര-സാങ്കേതികവിദ്യ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളിലെ ക്ലബ്ബുകളുടെ നേതൃത്വത്തിലായിരുന്നു മേള ഒരുക്കിയത്.സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഡിവിഷന്‍(വനശ്രീ മാത്തോട്ടം) കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ വനം വന്യജീവികളെക്കുറിച്ചുള്ള ബോധവല്‍ക്കരണാര്‍ത്ഥം ഫോട്ടോ എക്‌സിബിഷനും നടത്തി. ചൂരല്‍ മലയില്‍ സംഭവിച്ച പ്രകൃതി ദുരന്ത മാതൃക ഉള്‍പ്പെടെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി യുപി,ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുണ്ടാക്കിയ ഉപകരണം,മാതൃകകളും, ചാര്‍ട്ടുകളും ശാസ്ത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.കെ ജലീല്‍,ഹെഡ്മാസ്റ്റര്‍ സി.സി ഹസന്‍, എം.ഇ.എ ട്രഷറര്‍ എം.വി അബ്ദുല്‍ നജീബ്,ജോയിന്‍ സെക്രട്ടറി പി.വി ഹസ്സന്‍ കോയ,വിവിധ ക്ലബ്ബ് കണ്‍വീനര്‍മാരായ മുജീബ് റഹ്‌മാന്‍,നുസ മറിയം ഷഫ്‌ന,ജെസ്സി ഫാത്തിമ, ജാസിര്‍,അബൂബക്കര്‍ പള്ളിത്തൊടിക,ആബിദ,എം.പി.ടി.എ ചെയര്‍പേഴ്‌സണ്‍ ആശ അഫ്‌സല്‍,പി.ടി.എ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ അബ്ബാസ് നടുവട്ടം,സുമയ്യ,നൂറുദ്ദീന്‍
എന്നിവര്‍ ശാസ്ത്രമേളയില്‍ സംബന്ധിച്ചു.മേളയില്‍ മികവാര്‍ന്ന ഇനങ്ങളുടെ വിധി നിര്‍ണയം ജഡ്ജ്മെന്റ് പാനല്‍ മെമ്പര്‍മാരായ മുഹമ്മദ് അബ്ദുല്‍ ബാസിത്ത്, അബ്ദുല്‍ ലത്തീഫ് എന്നിവര്‍ നിര്‍വ്വഹിച്ചു.

 

 

വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര കൗതുകമുണര്‍ത്തി ‘ഇമേജിനേറിയം 2024’

 

Share

Leave a Reply

Your email address will not be published. Required fields are marked *