ബേപ്പൂര്‍- ലക്ഷദ്വീപ് പാസഞ്ചര്‍ സര്‍വീസ് സുരക്ഷിതമായി
പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും
കോഴിക്കോട് : കാലിക്കറ്റ് എയര്‍പോര്‍ട്ട്, റെയില്‍വേ, ബേപ്പൂര്‍ തുറമുഖം തുടങ്ങി കോഴിക്കോട് നഗര വികസനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും കേന്ദ്രത്തിന് മുന്നിലുണ്ടെങ്കിലും അതിന് ചിതറി കിടക്കുന്ന ചിന്തകളെ ഒന്നിപ്പിച്ച് ചേംബര്‍ ശക്തമായ നില കൊണ്ടാല്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം – ടൂറിസം സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ഒരു വര്‍ഷം നീളുന്ന സില്‍വര്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് കോഴിക്കോട് വിമാനത്താവളം വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ രാജ്യത്തിന്റെ വികസനമായി കണ്ട് സ്വാര്‍ത്ഥ താല്‍പ്പര്യമില്ലാതെ മുന്നോട്ട് വരണം.
ടേബിള്‍ ടോപ്പ് അസാധ്യമായ പ്രതിഭാസമല്ല. എന്നാല്‍ റണ്‍വേ വികസനത്തില്‍ വ്യഗ്രത കൂടി പോയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
10 വര്‍ഷം മുന്‍പ് വിമാനത്താവളം വികസനത്തിനായി മലബാര്‍ റണ്ണിന്റെ പതാകാ വാഹകനായിരുന്നുവെന്ന പറഞ്ഞ സുരേഷ് ഗോപി മലബാറിന്റെ ഇച്ഛക്ക് റണ്‍ തുടക്കമിട്ടെങ്കിലും അതിന്റെ ഗതി എന്തായി എന്ന് സുരേഷ് ഗോപി ചോദിച്ചു.
ബേപ്പൂര്‍ തുറമുഖത്തിന് പുന:സ്ഥാപനം ആവശ്യമില്ല. ദുരദ്ദേശമുണ്ടെങ്കില്‍ ഒഴിവാക്കണം. ടൂറിസം കാഴ്ചപ്പാടില്‍ ലക്ഷദീപ് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും വിധം ബേപ്പൂരില്‍ നിന്നുള്ള യാത്ര കപ്പല്‍ പുനരാരംഭിക്കാന്‍ കഴിയും. ലക്ഷദ്വീപിലേക്ക് ബേപ്പൂര്‍ – കൊച്ചി – വിഴിഞ്ഞം ക്രൂയിസ് നടപ്പിലാക്കാവുന്നതാണ്. 2014 ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ വേളയില്‍ നഗര വികസന കാഴ്ചപ്പാടുകള്‍ പങ്ക് വെച്ചതായും സുരേഷ് ഗോപി പറഞ്ഞു.
അശോകപുരം ചേംബര്‍ ഭവന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചേംബര്‍ പ്രസിഡണ്ട് വിനീഷ് വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. എം മുസമ്മില്‍ മന്ത്രിയ്ക്ക് ചേംബറിന്റെ മെമ്മോറാണ്ടം സമര്‍പ്പിച്ചു.ചേംബര്‍ ഫൗണ്ടര്‍ പ്രസിഡണ്ട് സി ബി എം വാര്യരെ മന്ത്രി ആദരിച്ചു. ഡോ കെ മൊയ്തു. ടി പി അഹമ്മദ് കോയ , സി ഇ ചാക്കുണ്ണി , ഐപ്പ് തോമസ് ,സുബൈര്‍ കൊളക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. ചേംബര്‍ സെക്രട്ടറി സിറാജുദ്ദീന്‍ ഇല്ലത്തൊടി സ്വാഗതവും ട്രഷര്‍ വിശോഭ് പനങ്ങാട് നന്ദിയും പറഞ്ഞു.
നഗര വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ട്: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി