” സോഷ്യലിസമാണ് ഭാവി സമരമാണ് മാര്‍ഗം” എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലയില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി.ക്യാമ്പയിന്റെ ഭാഗമായി 17 ബ്ലോക്കിലെയും പ്രവര്‍ത്തക യോഗങ്ങള്‍ ഒക്ടോബര്‍ 10 നകം ചേരും.2163 യൂണിറ്റുകളിലും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നത്.വ്യത്യസ്ത മേഖലയില്‍ കഴിവ് തെളിയിച്ച യുവപ്രതിഭകളെ അംഗങ്ങളാക്കി യൂണിറ്റ്,
മേഖല, ബ്ലോക്ക് തല ഉദ്ഘടനങ്ങള്‍ സംഘടിപ്പിക്കും.മനുഷ്യന്റെ എല്ലാ ചലനങ്ങളിലും ലാഭം മാത്രം നോക്കി കാണുന്ന മുതലാളിത്ത സാമൂഹ്യ വ്യവസ്ഥയില്‍ തൊഴിലില്ലായ്മക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നും സോഷ്യലിസമാണ് ഭാവി എന്ന ആശയ പ്രചരണം യുവജങ്ങള്‍ക്കിടയില്‍ നടത്തികൊണ്ടായിരിക്കും മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ആയ Focus on ability യില്‍ ജനപ്രിയ ചിത്രം ആയി തെരഞ്ഞെടുക്കപ്പെട്ട് രാജ്യത്തിന് അഭിമാനമായി മാറിയ മലയാള ഷോര്‍ട്ട് ഫിലിം ഇസ്സൈ യുടെ സംവിധായകന്‍ ഷമില്‍ രാജിന് നല്‍കി കൊണ്ട് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു നിര്‍വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടികെ സുമേഷ്, ദിപു പ്രേംനാഥ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം എം ജിജേഷ്, ബ്ലോക്ക് സെക്രട്ടറി വി.കെ അമര്‍ ഷാഹി, ജില്ലാ കമ്മിറ്റി അംഗം
ആദിത്യ സുകുമാരന്‍, മേഖലാ പ്രസിഡന്റ് കെ.ടി സുധാകരന്‍, മേഖലാ ട്രഷറര്‍ നിജിന്‍ കെ.എന്‍ , മേഖലാ ജോയിന്റ് സെക്രട്ടറി നിതിന്‍ ടി.പി , യൂണിറ്റ് സെക്രട്ടറി അതുല്യ എന്നിവര്‍ പങ്കെടുത്തു.
കോഴിക്കോട് ജില്ലയില്‍ 5 ലക്ഷം
യുവജനങ്ങളെ ഡിവൈഎഫ്‌ഐ അംഗങ്ങളാക്കും