കോഴിക്കോട്: കെ.എസ്.ഇ.ബിയുടെ അനാസ്ഥ കാരണം ഷോക്കേറ്റ് മരണപ്പെട്ട പൂവാട്ട് പറമ്പ് പുതിയോട്ടില്‍ റിജാസിന്റെ (19) കുടുംബത്തിന് 1 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റിജാസിന്റെ മരണത്തിന് ഉത്തരവാദി കെഎസ്ഇബി യാണെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്‍ന്റെയും പോലീസിന്റെയും അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുകയാണ്. 1 കോടി രൂപക്ക് പുറമെ കുടുംബത്തിലെ ഒരംഗത്തിന് ജോലിയും നല്‍കണം. നിലവില്‍ സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം തികച്ചും അപര്യാപ്തമാണ്. തുടര്‍പഠനത്തിനായി റിജാസ് ബാംഗ്ലൂരിലേക്ക് പോകുന്നതിന്റെ തലേന്നാണ് ദാരുണമായി മരണപ്പെട്ടത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, കുടുംബത്തിന് നീതി ലഭിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നിയമ പോരാട്ടങ്ങള്‍ക്കും, ജനകീയ പ്രക്ഷോഭങ്ങള്‍ക്കും ആക്ഷന്‍ കമ്മറ്റിക്ക് നേതൃത്വം നല്‍കേണ്ടി വരുമെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ, കണ്‍വീനര്‍ എം.സി.സൈനുദ്ദീന്‍, ട്രഷറര്‍ ഷാഹിന സലാം, റിജാസിന്റെ സഹോദരന്‍ മുഹമ്മദ് റാഫി എന്നിവര്‍ പങ്കെടുത്തു.
റിജാസിന്റെ കുടുംബത്തിന് 1 കോടി
നഷ്ട പരിഹാരം നല്‍കണം