തിരുവനന്തപുരം: ഭരണപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭയില്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍ ഉന്തും തള്ളും. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെയുണ്ടായ പരാമര്‍ശമാണ് തര്‍ക്കത്തിനിടയാക്കിയത്. ഇതിന് രൂക്ഷഭാഷയില്‍ പ്രതിപക്ഷ നേതാവ് മറുപടി നല്‍കി. അതേ ഭാഷയില്‍ മുഖ്യമന്ത്രിയും തിരിച്ചടിച്ചു. ഇതോടെ വാക്കേറ്റമായി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ ശ്രമിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളുമുണ്ടായി.
പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് തുടങ്ങിയത്. സഭയ്ക്കുള്ളില്‍ പ്രതിപക്ഷത്തിന് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചൂണ്ടിക്കാട്ടി. ഈ രീതിയാണു സ്വീകരിക്കുന്നതെങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. തദ്ദേശീയ പ്രാധാന്യമുള്ള ചോദ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചതെന്നും അതിനാലാണ് നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന സ്പീക്കറുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, വിവാദ അഭിമുഖവും പിആര്‍ വിവാദവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി.
നിയമസഭയില്‍ ഭരണ പ്രതിപക്ഷ ബഹളം;
സ്പീക്കറുടെ ഡയസിന് മുന്നില്‍ ഉന്തും തള്ളും