സ്റ്റോക്ക്ഹോം: 2024-ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം വിക്ടര്‍ അംബ്രോസിനും ഗാരി റോവ്കിനും ലഭിച്ചു. മൈക്രോ ആര്‍.എന്‍.എ. കണ്ടെത്തുകയും, ജീന്‍ പ്രവര്‍ത്തനം ശരീരത്തില്‍ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കിയതിനുമാണ് ഇരുവര്‍ക്കും നൊബേല്‍ ലഭിച്ചത്.രണ്ട് പേരും അമേരിക്കന്‍ ജീവശാസ്ത്രജ്ഞരാണ്.മസാച്യുസെറ്റ്‌സിനലെ വോര്‍സെസ്റ്ററിലെ യൂണിവേഴ്‌സിറ്റി ഓഫ് മസാച്ചുസെറ്റസ് മെഡിക്കല്‍ സ്‌കൂളില്‍ പ്രൊഫസറാണ് ആംബ്രോസ്. മസാച്യുസെറ്റ്‌സ് ജനറള്‍ ഹോസ്പിറ്റലില്‍ മോളിക്യുലര്‍ ബയോളജിസ്റ്റും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ ജനിതക ശാസ്ത്ര പ്രൊഫസറുമാണ് ഗാരി റുവ്കുന്‍.
വിക്ടര്‍ അംബ്രോസിനും ഗാരി റോവ്കിനും വൈദ്യശാസ്ത്ര നൊബേല്‍