മന്ദാരം പബ്ലിക്കേഷന്‍ ലിറ്ററേച്ചര്‍ ഓഫ് ലൗ എന്ന സന്ദേശ കാമ്പയിനും , ‘വാക്ക് വരി പൂക്കുന്നു’ എന്ന സാഹിത്യ കൃതിയുടെ പ്രകാശനവും സാഹിത്യ സംഗമവും കേരള സാഹിത്യ അക്കാദമിഹാളില്‍ മന്ദാരം ബ്രാന്റ് അംബാസിഡറും ചലച്ചിത്ര താരവുമായ രമാദേവി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കവയത്രി നജീറ ശെരീഫ് അധ്യക്ഷത വഹിച്ചു.മന്ദാരം ഡയക്റ്ററും എഴുത്തുകാരനുമായ റഷീദ് വെന്നിയൂര്‍ ആമുഖ പ്രഭാഷണം നടത്തി.
വാക്ക് വരി പൂക്കുന്നു’ എന്ന പുസ്തകത്തെ കവി ഫ്രെഡി പൗലോസ് പരിചയപ്പെടുത്തി. സാഹിത്യ നിരീക്ഷക സത്യവതി മാരായത്ത് പുസ്തകം ഏറ്റുവാങ്ങി.
”ലിറ്ററേച്ചര്‍ ഓഫ് ലൗ’ എന്ന സന്ദേശത്തെ കുറിച്ച് ഡോ.മുഞ്ഞിനാട് പത്മകുമാര്‍ സംസാരിച്ചു.
ലിറ്ററേച്ചര്‍ ഓഫ് ലൗ എന്ന സന്ദേശം വിദ്യാത്ഥികളിലേക്ക് പകര്‍ന്നു നല്‍കുന്നതിന് വേണ്ടി സന്ദേശ കാമ്പയിനും സാഹിത്യ സംഗമവും ഡിസംബറില്‍ കോഴിക്കോട് സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങളില്‍ എഴുതാനുള്ള അവസരവും, സ്‌കൂള്‍, കോളേജ് ലൈബ്രറിയിലേക്ക് സൗജന്യമായി പുസ്തകങ്ങള്‍ നല്‍കുമെന്നും മന്ദാരം ഡയറക്റ്ററും എഴുത്തുകാരനുമായ റഷീദ് വെന്നിയൂര്‍ പറഞ്ഞു.
ലോക കേരള സഭാ അംഗം പി കെ കബീര്‍ സലാല, കവി എ ടി അബുബക്കര്‍ , പ്രൊഫ: എം ജി ചന്ദ്രശേഖരന്‍, സബ് ഇന്‍സ്‌പെക്റ്റര്‍ സുരേന്ദ്രന്‍ പുത്തന്‍പുരക്കല്‍, ഡോ. ക്ലാരിസ് ടോമി, കവികളായ അജികുമാര്‍ നാരായണന്‍, എളവൂര്‍ വിജയന്‍, പാലോട്ട് ജയപ്രകാശ് , റൂബി ഇരവിപുരം, രമ്യ തുളസീദാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ചലച്ചിത്ര താരം രമാദേവി, കവയത്രി നജീറ ശെരീഫ്, സാഹിത്യനീരീക്ഷക സത്യവതിമാരായത്ത്, എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
എഴുത്തുകാരി ദീപ രാമചന്ദ്രന്‍ പ്രാര്‍ത്ഥന ആലപിച്ചു.പരിപാടിയില്‍ പതിനാല് ജില്ലകളില്‍നിന്നായി നൂറിലേറെ കവികളും സാഹിത്യകാരും പങ്കെടുത്തു. കവയത്രിമാരായ ഷീന മനോജ് സ്വാഗതവും, ബീന കെ കുരുവട്ടൂര്‍ നന്ദിയും പറഞ്ഞു.
ലിറ്ററേച്ചര്‍ ഓഫ് ലൗ കാമ്പയിന്‍
ഉദ്ഘാടനം ചെയ്തു