കോഴിക്കോട്: കെ.കേളപ്പന്‍ നീതിബോധം പണയം വെക്കാത്ത നേതാവായിരുന്നുവെന്ന് കേരള സര്‍വ്വോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ട് ടി.ബാലകൃഷ്ണന്‍ പറഞ്ഞു. കേളപ്പജിയുടെ 53-ാം ചരമ വാര്‍ഷിക ദിനത്തില്‍ കേരള സര്‍വ്വോദയ മണ്ഡലവും ഗാന്ധി പീസ് ഫൗണ്ടേഷനും സംയുക്തമായി ഇംഗ്ലീഷ് പള്ളി ജംഗ്ഷനിലുള്ള കേളപ്പജി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് നേതാക്കളില്‍ അവിശ്വസനീയമായ നേതൃത്വമായിരുന്നു അദ്ദേഹത്തിന്റേത്. എന്‍എസ്എസിന്റെ സ്ഥാപക പ്രസിഡണ്ടായ അദ്ദേഹത്തിന്റെ സംഭാവന എന്‍എസ്എസ് നേതൃത്വം പറയാന്‍ മടിക്കുകയാണ്. കേശവമേനോനൊപ്പം മാതൃഭൂമി ദിനപത്രം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്ക് അദ്ദേഹം വഹിച്ചു. പത്രാധിപരായിരിക്കുന്ന ഘട്ടത്തില്‍ നീതി ബോധത്തോടെ അദ്ദേഹം തൂലിക ചലിപ്പിച്ചു. മലപ്പുറം ജില്ല രീപീകരണത്തിന് അദ്ദേഹം എതിര്‍ക്കുകയും ഏതെങ്കിലും വിഭാഗത്തിന് പ്രധാന്യം നല്‍കി ജില്ലകള്‍ രൂപീകരിക്കുന്നതിനെതിരായ നിലപാട് അദ്ദേഹം എടുത്തു. കേരള ഗാന്ധി എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ കേരളമെന്ന സങ്കല്‍പ്പം ഇന്നത്തെ കേരളമായിരുന്നില്ല. കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ വിശാലമായിരുന്നു അത്. ജവഹര്‍ലാല്‍ നെഹ്രു ഗവര്‍ണര്‍ പദവി വെച്ചുനീട്ടിയിട്ടും അത് നിരസിച്ച നേതാവായിരുന്നു കേളപ്പജി. ഇന്ന് അധികാരത്തിന് വേണ്ടി കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ കേളപ്പജിയുടെ ആദര്‍ശങ്ങള്‍ പുതു തലമുറക്ക് വെളിച്ചം പകരുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് പി.പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.ശിവാനന്ദന്‍ മാസ്റ്റര്‍, ആര്‍.ജയന്ത് കുമാര്‍, ആര്‍.കെ.ഇരവില്‍, യു.രാമചന്ദ്രന്‍, യു.വി.ബ്രിജി, വെളിപ്പാലത്ത് ബാലന്‍, ഷിബു.പി, പടുവാട്ട് ഗോപാല കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.