കോഴിക്കോട്: മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തെറ്റായ നടപടികളില്‍ പ്രതിഷേധമുള്ളവരെ ഐഎന്‍എല്‍ സ്വാഗതം ചെയ്യുമെന്ന് ജില്ലാ പ്രസിഡണ്ട് ശോഭ അബൂബക്കര്‍ഹാജി പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ ഓഫീസ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് അണികളിലും നേതാക്കളിലും അസംതൃപ്തിയുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഉചിതമായ സമയത്ത് ഇക്കാര്യത്തില്‍ പ്രതികരിക്കുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന ത്രിതല തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഐഎന്‍എല്‍ ജില്ലാ കമ്മറ്റി സജ്ജമായി കഴിഞ്ഞു. അതിനായി പൊളിറ്റിക്കല്‍ വര്‍ക്ക്‌ഷോപ്പുകള്‍ നടന്നുവരികയാണ്. കോഴിക്കോട് ജില്ലാ പൊളിറ്റിക്കല്‍ വര്‍ക്ക്‌ഷോപ്പ് 12ന് കാലത്ത് 9 മണിക്ക് കൈരളി വേദി ഓഡിറ്റോറിയത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. 13 മണ്ഡലങ്ങളില്‍ നിന്നായി 120ഓളം പ്രതിനിധികള്‍ പങ്കെടുക്കും. സംഘാടനം, പ്രസംഗം, സംഘടനാ പരിചയം എന്ന വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. വ്യക്തിപരമായും, പാര്‍ട്ടി നേതാക്കളെ കൂടുതല്‍ മെച്ചപ്പെടുത്താനാണ് പൊളിറ്റിക്കല്‍ വര്‍ക്കഷോപ്പ് സംഘടിപ്പിക്കുന്നത്. ആശയം, പരിചയം, പ്രയോഗം എന്നതാണ് സിലബസ്.
ജില്ലാ ക്യാമ്പിന് ശേഷം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലും, തുടര്‍ന്ന് വാര്‍ഡ് തലങ്ങളിലും പൊളിറ്റിക്കല്‍ വര്‍ക്കഷോപ്പ് നടക്കും.
പി.വി.അന്‍വറിന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയെ കാത്തിരുന്ന് കാണാമെന്ന് ശോഭ അബൂബക്കര്‍ ഹാജി പ്രതികരിച്ചു. എഡിജിപിയെ മാറ്റിയതിലൂടെ മുഖ്യമന്ത്രിയുടെ വിശ്വാസം ജന മനസ്സുകളില്‍ വര്‍ദ്ധിച്ചതായി അദ്ദേഹംചൂണ്ടിക്കാട്ടി. ഇടതു മുന്നണിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഐഎന്‍എല്‍ കൂടുതല്‍ സജീവമാകുമെന്നും പിണറായി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുമെന്നും, രാഷ്ട്രീയ പ്രതിയോഗികളെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശോഭ അബൂബക്കര്‍ ഹാജിയെ ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍ സ്വീകരിച്ചു. പീപ്പിള്‍സ് റിവ്യൂ ജനങ്ങളുടെ ജിഹ്വയായി വളരട്ടെയെന്നദ്ദേഹം ആശംസിച്ചു. എളമന ഹരിദാസും സംബന്ധിച്ചു.