മുഖ്യമന്ത്രിയുടേത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടി; രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടേത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടി; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടിയാണ് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റിയതെന്ന്് രമേശ് ചെന്നിത്തല. എഡിജിപിക്കെതിരെ അതിശക്തമായ ആരോപണങ്ങളുണ്ടായിട്ടും ഒരു സാധാരണസ്ഥാനമാറ്റം മാത്രമാണ് ഉണ്ടായത്. വേണ്ട നടപടി ഉണ്ടായില്ല. തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന മട്ടിലാണ് മുഖ്യമന്ത്രി പെരുമാറിയിരിക്കുന്നത്. ഇത് സിപിഐയെ സമാധാനിപ്പിക്കാന്‍ മാത്രം ചെയ്തതാണിതെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു. പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും സിപിഐ മുന്നണിക്കകത്തു തന്നെ പ്രശ്നങ്ങളുണ്ടാകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.

 

മുഖ്യമന്ത്രിയുടേത് ജനങ്ങളുടെ കണ്ണില്‍
പൊടിയിടാനുള്ള നടപടി; രമേശ് ചെന്നിത്തല

 

Share

Leave a Reply

Your email address will not be published. Required fields are marked *