കോഴിക്കോട്; പ്രശസ്ത നൃത്തധ്യാപിക ശ്യാമള ടീച്ചര്‍ക്ക് ആദരമര്‍പ്പിച്ച് സംഘടിപ്പിക്കുന്ന ‘ശ്യാമളം 2024’ ഗുരുവനന്ദനം പരിപാടി നാളെ കാലത്ത് 10 മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 11 മണിക്ക് കേരള സംഗീത നാടക അക്കാദമി ജേതാവും ടീച്ചറുടെ ശിഷ്യയുമായ ഡോ.സുമിത നായര്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം അരങ്ങേറും. വൈകിട്ട് 4 മണിക്ക് നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ കെ.കെ.മാരാര്‍, ആര്‍ട്ടിസ്റ്റ് മദനന്‍, സുശീല്‍ കുമാര്‍, പ്രേമദാസ് ഇരുവള്ളൂര്‍, കലാമണ്ഡലം സത്യവൃതന്‍, സിബല്ലാ സദാനന്ദന്‍, സുധാമണി, വിനോദ് കുമാര്‍, ലീന, കെ.എ.എം.അജിത്ത്കുമാര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ശിഷ്യര്‍ അവതരിപ്പിക്കുന്ന നൃത്താര്‍ച്ചനയും, പിന്നണി ഗായകന്‍ അജയ്‌ഗോപാലിന്റെ നേതൃത്വത്തിലുള്ള സംഗീത വിരുന്നും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ശ്യാമള ടീച്ചര്‍, കെ.എം.അജിത്ത്കുമാര്‍, അനിത വിനോദ്, ഉഷ സുരേഷ് ബാലാജി, മായാ ഗോപിനാഥ്, ആശാപ്രകാശ് എന്നിവര്‍ പങ്കെടുത്തു.