കോഴിക്കോട്: കരാട്ടെയില്‍ ലോക റെക്കോര്‍ഡ് നേടാനുള്ള സെന്‍സായ് അജീഷ്‌കുമാര്‍, മകള്‍ അരുന്ധതി, ശിഷ്യ കെ.അനാമിക എന്നിവരുടെ പ്രകടനം നാളെ ഉച്ചക്ക് 2.30ന് എലത്തൂര്‍ സി.എം.സി ബോയ്‌സ് ഹൈസ്‌ക്ൂള്‍ ഗ്രൗണ്ടില്‍ നടക്കും. പ്രദര്‍ശനത്തിന് മന്ത്രിമാരും, ജനപ്രതിനിധികളും സാക്ഷ്യം വഹിക്കും. ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് കരസ്ഥമാക്കുകയാണ് ലക്ഷ്യം.
എലത്തൂര്‍ സിഎംസി ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ അരുന്ധതി അജീഷ് 200ല്‍പരം ടൈലുകള്‍ കൈകൊണ്ട് ഭേദിക്കും. അനാമിക.കെ കാല്‍കരുത്ത് കൊണ്ട് തലയ്ക്ക് മുകളിലുള്ള 100ല്‍പരം തൂക്കുകള്‍ ഭേദിക്കും. സെന്‍സായ് അജീഷ് കുമാര്‍ നാലു ചക്ര വാഹനങ്ങളടക്കം 300ല്‍ പരം വാഹനങ്ങളാണ് സ്വന്തം ശരീരത്തിലൂടെ കയറ്റിയിറക്കി റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.
ചടങ്ങില്‍ സേവന മേഖലകളിലെ പ്രതിഭകളെ ആദരിക്കും. തുടര്‍ന്ന് സംഗീത-സാംസ്‌കാരിക സായാഹ്നവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ടി.പി.വിജയന്‍, കണ്‍വീനര്‍ സി.പി.രമേശന്‍, സെന്‍സായ് അജീഷ്‌കുമാര്‍, അരുന്ധതി അജീഷ്, കെ.കെ.അനാമിക, പി.കെ.ജയരാജ്, രഞ്ജിത്ത്, സി.പി.രാഗേഷ് എന്നിവര്‍ പങ്കെടുത്തു.
സെന്‍സായ് അജീഷ് കുമാര്‍, മകള്‍ അരുന്ധതി,
ശിഷ്യ അനാമി എന്നിവരുടെ ലോക റെക്കോര്‍ഡ് പ്രകടനം നാളെ