ബെയ്റൂത്ത്: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായിറിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുള്ളക്കാര്‍ കൊല്ലപ്പെട്ടതില്‍ നസ്രള്ളയുടെ ബന്ധുവായ സഫീദ്ദീനും ഉള്‍പ്പെട്ടതായി വാര്‍ത്താ ഏജന്‍സി അല്‍ ഹദാത്ത് റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ ഇസ്രയേല്‍ ഇതിന് ഔദ്യോഗികമായി സ്ഥിരീകരണം നല്‍കിയിട്ടില്ല.
ഇറാനിലും ഇറാഖിലുമടക്കം മതപഠനം നടത്തിയ സഫൈദീന്‍ 1994 മുതല്‍ ഹിസ്ബുള്ളയില്‍ സജീവമായിരുന്നു. അന്ന് മുതല്‍ നസ്രള്ളയുടെ പിന്‍ഗാമിയായിയായാണ് അറിയപ്പെട്ടിരുന്നത്.
ലെബനനില്‍ കരയാക്രമണം തുടങ്ങി രണ്ടാംദിനമായ ബുധനാഴ്ച ഇസ്രയേലിന്റെ എട്ടു സൈനികര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് ആക്രമണം ശക്തമാക്കിയത്.
അതേ സമയം ഹമാസിനെയും ഹിസ്ബുള്ളയെയും തോല്‍പ്പിക്കാന്‍ ഇസ്രയേലിന് സാധിക്കില്ലെന്ന് ആയത്തുല്ല അലി ഖമേനി അവകാശപ്പെട്ടു. ഇസ്രയേലിനെതിരെ കൃത്യമായ സമയത്ത് നടപടിയുണ്ടാകുമെന്നും ഖമീനി പറഞ്ഞു. ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നസ്രള്ളയുടെ പിന്‍ഗാമിയെ ഇസ്രയേല്‍
കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്