ജറുസലം: ഇസ്രയേലിനെതിരെ ഡ്രോണ്‍ ആക്രമണവുമായി ഇറാഖി സായുധസംഘം. സിറിയ അതിര്‍ത്തിയിലെ ഗോലാന്‍ കുന്നുകളില്‍ ഇറാഖി സായുധസംഘം നടത്തിയ ആക്രമണത്തില്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിലെ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് സ്ഥിരീകരിച്ചു.
സിഗ്നല്‍ ഓഫിസര്‍ കേഡറ്റായ ഡാനിയല്‍ അവീവ് ഹൈം സോഫര്‍ (19), ഐടി സ്പെഷ്യലിസ്റ്റായ ടാല് ഡ്രോര്‍ (19) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് ഡ്രോണുകളാണ് ഇറാഖി സായുധസംഘം ഇസ്രയേലിലേക്ക് വിക്ഷേപിച്ചത്. ഇതില്‍ ഒരെണ്ണം ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയേണ്‍ ഡോം തകര്‍ത്തിരുന്നു. മറ്റൊരു ഡ്രോണാണ് വടക്കന്‍ ഗോലാന്‍ കുന്നിലെ ഇസ്രയേല്‍ സൈനിക താവളത്തില്‍ പതിച്ചത്.
ഇസ്രയേലിനെതിരെ ആക്രമണവുമായി ഇറാഖി സായുധസംഘം