കാലിക്കറ്റ് ചേമ്പര്‍ ജൂബിലി ആഘോഷം നാളെ ബിസിനസ് എക്‌സ്‌പോ 19, 20 ന്

കാലിക്കറ്റ് ചേമ്പര്‍ ജൂബിലി ആഘോഷം നാളെ ബിസിനസ് എക്‌സ്‌പോ 19, 20 ന്

കോഴിക്കോട്: കാലിക്കറ്റ് ചേമ്പര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സില്‍വര്‍ ജൂബിലി ആഘോഷം നാളെ (6ന്) രാവിലെ 9.30 ന് അശോകപുരം
ചേമ്പര്‍ ഭവനില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എം ഒ എം മാര്‍ക്കറ്റിംഗ് ബാംഗ്ലൂരുമായി ചേര്‍ന്ന് ചേംബര്‍ ബി 2 ബി എക്‌സ്‌പോ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ 19, 20 തിയതികളില്‍ സംഘടിപ്പിക്കും. രാവിലെ 11 മുതല്‍ രാത്രി 8 വരെയാണ് എക്‌സ്‌പോ. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും കോഴിക്കോട്ടെ ബിസിനസ്സ് സമൂഹത്തിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നതെന്ന് ചേമ്പര്‍ പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
നിലവിലെ ബിസിനസ്സില്‍ ഡീലര്‍ഷിപ്പ് ഫ്രാഞ്ചയ്‌സി എന്നിവ നല്‍കി വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ ഉത്പന്നങ്ങള്‍ ലോഞ്ച് ചെയ്യാനും ഈ എക്‌സ്‌പോ ഉപയോഗിക്കാം. ഫ്രാഞ്ചൈസി, ഡീലര്‍ഷിപ്പ്, ഇന്‍വെസ്റ്റേഴ്‌സ് എക്‌സ്‌പോയില്‍ 100 ല്‍ കൂടുതല്‍ കമ്പനികളുടെ 2,000 പുതിയ സംരംഭകത്വ അവസരങ്ങള്‍,10,000 ത്തോളം വിദഗ്ദ്ധരായ നിക്ഷേപകരും തൊഴില്‍ അവസരങ്ങളും, 5,000 കോടിയിലധികം ബിസിനസും നടക്കും.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, യന്ത്രങ്ങള്‍ അപ്പാരല്‍ ഓട്ടോമൊബൈല്‍സ്,സൗന്ദര്യം, നിര്‍മ്മാണം, പാലുല്‍പ്പന്നങ്ങള്‍, വിദ്യാഭ്യാസം, ഇലക്ട്രിക് വാഹനങ്ങള്‍ എഫ് എം സി ജി സാമ്പത്തിക സേവനങ്ങള്‍, ജെംസ് ആന്‍ഡ് ആഭരണങ്ങള്‍, ഹോസ്പിറ്റാലിറ്റി, ആരോഗ്യം, ഐടി ഹാര്‍ഡ്‌വെയര്‍,ഇന്‍ഫ്രാസ്ട്രക്ചര്‍ , അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍, ഐടി സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍, ലോജിസ്റ്റിക്‌സ് ആന്‍ഡ് കൊറിയര്‍ സേവനങ്ങള്‍, ലോഹങ്ങള്‍, നിര്‍മ്മാണം, പെട്രോകെമിക്കല്‍, റിയല്‍ എസ്റ്റേറ്റ്, സ്റ്റാര്‍ട്ടപ്പുകള്‍ സ്‌പോര്‍ട്‌സ് ആന്റ് ലെഷര്‍,ടെലികോം ഉല്‍പ്പന്നങ്ങള്‍, ടൂറിസം ആരോഗ്യം എന്നീ മേഖലകളും എക്‌സ്‌പോയില്‍ പങ്കെടുക്കും.സ്റ്റാള്‍ ബുക്കിംഗ് ന് 7022998819, 8075809884 ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്ത സമ്മേളനത്തില്‍ ചേമ്പര്‍ പ്രസിഡന്റ് വിനീഷ് വിദ്യധരന്‍, ഡോ. കെ മൊയ്തു, സി ഇ ചാക്കുണ്ണി, അബ്ദുള്ളക്കുട്ടി എ പി, ഹാഷിം കടാക്കലകം, ഡോ അജില്‍ അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.

 

കാലിക്കറ്റ് ചേമ്പര്‍ ജൂബിലി ആഘോഷം നാളെ
ബിസിനസ് എക്‌സ്‌പോ 19, 20 ന്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *