കോഴിക്കോട്: മലബാര്‍ കേന്ദ്രീകരിച്ച് ആര്‍ട്ട് ഓഫ് ലിവിങ് വൈദിക് ധര്‍മ്മസന്‍സ്ഥാന്റെ നേതൃത്വത്തിലുള്ള നവരാത്രി മഹോത്സവം സ്വാമി ചിദാകാശായുടെ മുഖ്യ കാര്‍മികത്വത്തില്‍ മൂടാടി ആശ്രമത്തില്‍ 8 മുതല്‍ 10വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാംഗ്ലൂരു വേദവിജ്ഞാന്‍ മഹാവിദ്യാപീഠത്തിലെ പണ്ഡിറ്റുകള്‍, ശ്രീശ്രീ രവിശങ്കറിന്റെ പ്രമുഖ ശിഷ്യഗണങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. 8-ാംതിയതി രാവിലെ 8 മണിക്ക് സിനിമ സംവിധായകന്‍ രാമസിംഹന്‍ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യും. 8.30ന് മഹാഗണപതി പൂജ ആരംഭിക്കും. ഉച്ചക്ക് 12 മണി വരെ നവഗ്രഹ ഹോമം, വാസ്തു ഹോമം തുടങ്ങിയ പൂജകളും വൈകിട്ട് സുമേരു സന്ധ്യാ ഗായകന്‍ മുരുകദാസ് ചന്ദ്രന്‍ നയിക്കുന്ന സിദ്ധര്‍ പാടല്‍ അരങ്ങേറും. 9-ാം തിയതി 8 മുതല്‍ 12 മണിവരെ സമൂഹ സങ്കല്‍പ പൂജയും മഹാരുദ്ര ഹോമവും ദുര്‍ഗാ സപ്തതി പാരായണവും, വൈകിട്ട് ശ്രീവിദ്യ അന്തര്‍ജനം, നിള നാഥ് എന്നിവരുടെ നൃത്ത സന്ധ്യയും അരങ്ങേറും. 10-ാം തിയതി രാവിലെ 10.30ന് സമൂഹ സങ്കല്‍പ പൂജയെതുടര്‍ന്ന് നവചണ്ഡീക ഹോമവും പ്രസാദ വിതരണവും ഉണ്ടായിരിക്കും. മൂടാടി ആശ്രമം അഡ്മിനിസ്റ്റര്‍ അനീഷ് ബാബു, ബ്രഹ്‌മചാരി യോഗാനന്ദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.