എം ഇ എസ് സിബിഎസ്ഇ സ്‌കൂള്‍ ടീച്ചേഴ്‌സ് മീറ്റ് നാളെ

എം ഇ എസ് സിബിഎസ്ഇ സ്‌കൂള്‍ ടീച്ചേഴ്‌സ് മീറ്റ് നാളെ

കോഴിക്കോട്: എം ഇ എസ് സിബിഎസ്ഇ സ്‌കൂള്‍ ടീച്ചേഴ്‌സ് മീറ്റ് നാളെ (5)ന് കാളന്‍തോട് എം ഇ എസ് രാജ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം കാലത്ത് 9.30ന് എം ഇ എസ് സംസ്ഥാന പ്രസിഡണ്ട് ഡോ.ഫസല്‍ഗഫൂര്‍ നിര്‍വ്വഹിക്കും. 25 സ്‌കൂളുകളില്‍ നിന്നായി 1500 ഓളം അധ്യാപകര്‍ സംഗമത്തില്‍ പങ്കെടുക്കും. സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച അധ്യാപകരെ ചടങ്ങില്‍ ആദരിക്കും. കില ട്രെയിനര്‍ സുരേഷ് ബാബു മോട്ടിവേഷന്‍ ക്ലാസ്സ് നയിക്കും. തുടര്‍ന്ന് അധ്യാപകരുടെ കലാപരിപാടികള്‍ അരങ്ങേറും. എം ഇ എസിന്റെ പ്രഥമ സ്‌കൂളായ രാജ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഔട്ട്‌ഡോര്‍ ഓഡിറ്റോറിയം, സോളാര്‍ പവര്‍ പ്രൊജക്ട്, ഓട്ടോമാറ്റിക് ലോണ്ടറി, നവീകരിച്ച കിച്ചണ്‍ എന്നിവയുടെ ഉദ്ഘാടനവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.എം.ഡി.മുഹമ്മദ്, പി.എച്ച് മുഹമ്മദ്, കെ.മുഹമ്മദ് ഷാഫി, എന്‍.കെ.അബൂബക്കര്‍, ഹസ്സന്‍ തിക്കോടി, ബാലകൃഷ്ണന്‍. വി.എന്‍, രമേഷ്‌കുമാര്‍. സി.എസ് പങ്കെടുത്തു.

 

 

എം ഇ എസ് സിബിഎസ്ഇ
സ്‌കൂള്‍ ടീച്ചേഴ്‌സ് മീറ്റ് നാളെ

Share

Leave a Reply

Your email address will not be published. Required fields are marked *