സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണ്ണ വില കുതിപ്പിലേക്ക്. ഗ്രാമിന് 10 രൂപ വര്‍ധിച്ചു വില 7,120 രൂപയായി. 80 രൂപ ഉയര്‍ന്ന് 56,960 രൂപയാണ് പവന്‍ വില. 57,000 രൂപയെന്ന നാഴികക്കല്ലിലേക്ക് പവന്‍ വില ഇനി 40 രൂപ മാത്രം അകലെ.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിപണികള്‍ നേരിടുന്ന വില്‍പനസമ്മര്‍ദമാണ് സ്വര്‍ണവില കുതിച്ചുകയറാന്‍ മുഖ്യകാരണം. യുദ്ധം മുറുകുന്നത് രാജ്യാന്തര വ്യാപാരം, ആഗോള സമ്പദ്‌വ്യവസ്ഥ എന്നിവയ്ക്കു തിരിച്ചടിയാകുമെന്ന ഭീതിമൂലം നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപം എന്നു കണ്ട് ഗോള്‍ഡ് ഇടിഎഫ് പോലുള്ള സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്കു മാറ്റുകയാണ്. ഡിമാന്‍ഡ് കൂടിയതോടെ സ്വര്‍ണവില കുതിക്കാനും തുടങ്ങി.കൂടാതെ യുഎസ് സമ്പദ്‌വ്യവസ്ഥയിലെ ചലനങ്ങളും സ്വര്‍ണത്തെ സ്വാധീനിക്കുന്നുണ്ട്. യ
ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകള്‍ കരുതല്‍ ശേഖരത്തിലേക്കു വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും ഉത്സവകാല സീസണായതിനാല്‍ ഇന്ത്യയില്‍ ആഭരണ ഡിമാന്‍ഡ് വര്‍ധിക്കുന്നതും സ്വര്‍ണ വില കൂടാനുള്ള കാരണങ്ങളാണ്.
വെള്ളി വില ഗ്രാമിനു രണ്ടു രൂപ വര്‍ധിച്ച് 100 രൂപയായി. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് വെള്ളിവില വീണ്ടും സെഞ്ചറിയടിക്കുന്നത്. വെള്ളി പാദസരം, അരഞ്ഞാണം, വള, പൂജാപാത്രങ്ങള്‍, വിഗ്രഹങ്ങള്‍ തുടങ്ങിയവ വാങ്ങുന്നവര്‍ക്കും വ്യാവസായിക ആവശ്യത്തിനു വെള്ളി ഉപയോഗിക്കുന്നവര്‍ക്കും ഈ വില വര്‍ധന തിരിച്ചടിയാണ്.
മിനിമം 5% പണിക്കൂലി കണക്കാക്കിയാല്‍ 61,656 രൂപ കൊടുത്താലേ ഇന്ന് കേരളത്തില്‍ ഒരു പവന്‍ ആഭരണം കിട്ടൂ. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് നല്‍കേണ്ടത് 7,707 രൂപയും.