ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ് രിവാള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞു.
ഡല്‍ഹി സിവില്‍ലൈന്‍സിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് എഎപിയുടെ പഞ്ചാബില്‍നിന്നുള്ള രാജ്യസഭാംഗം അശോക് മിത്തലിന് അനുവദിച്ചിരിക്കുന്ന സര്‍ക്കാര്‍ ബംഗ്ലാവിലേക്കാണ് കേജ് രിവാളും കുടുംബവും താമസം മാറുന്നത്. ‘5ഫിറോസ് ഷാ റോഡ്’ എന്നതാണു പുതിയ വിലാസം. എഎപിയുടെ ആസ്ഥാനത്തിന് അടുത്തായാണ് ഈ ബംഗ്ലാവ്.
കല്‍ക്കാജി മണ്ഡലത്തിലെ വീട്ടില്‍ ആണ് മുഖ്യമന്ത്രിയായതിനു ശേഷവും അതിഷി താമസിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ സിവില്‍ ലൈന്‍സിലെ ‘6 ഫ്‌ലാഗ് സ്റ്റാഫ് റോഡ്’ ബംഗ്ലാവിലേക്കു മാറുമോ എന്ന് എഎപി വ്യക്തമാക്കിയിട്ടില്ല.
കേജ് രിവാള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞു