ടൗണ്‍ഷിപ്പിന് രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തി
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍പ്പെട്ടവര്‍ക്കുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് പുനരധിവാസമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തില്‍ മാതാപിതാക്കളില്‍ രണ്ടും പേരെയും നഷ്ടപ്പെട്ട ആറുകുട്ടികളാണുള്ളത്. ഇവര്‍ക്ക് 10 ലക്ഷം രൂപയുടെ ധനസഹായം സര്‍ക്കാര്‍ അനുവദിച്ചു. ദുരന്തത്തില്‍ മാതാപിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ട എട്ടു കുട്ടികളാണുള്ളത്. ഇവര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.വനിതാ ശിഷു വികസന വകുപ്പാണ് കുടുംബങ്ങള്‍ക്ക് തുക നല്‍കുക. വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ പുരനധിവാസത്തിന് അനുയോജ്യമായി രണ്ടു സ്ഥലങ്ങളും സര്‍ക്കാര്‍ കണ്ടെത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റ് എന്നിവയാണ് പുനരിധിവാസത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
രണ്ടു സ്ഥലങ്ങളിലും മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും.ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ഒന്നാം ഘട്ടമായും വാസയോഗ്യമല്ലാതായി തീര്‍ന്ന സ്ഥലങ്ങളുള്ളവരെ രണ്ടാം ഘട്ടമായും പുനധിവസിപ്പിക്കും. രണ്ട് ഘട്ടങ്ങളിലായി പുനരധിവാസത്തിന്റെ ഗുണഭോക്താക്കളാകുന്നവരുടെ പട്ടിക വയനാട് ജില്ലാ കളക്ടര്‍ പുറത്തുവിടും.കേന്ദ്രത്തില്‍ നിന്ന് ദുരന്തവുമായി ബന്ധപ്പെട്ട് പ്രത്യേക ധനസഹായം ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് പുനരധിവാസം രണ്ട് ഘട്ടങ്ങളായി നടപ്പാക്കും