തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും ഭാവി വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെയും വീടും വിവാഹത്തിന് വേണ്ടി ഒരുവെച്ച പണവും നഷ്ടപ്പെട്ട ശ്രുതിക്ക് വാഹനപകടത്തില്‍ ഭാവി വരന്‍ ജെന്‍സണെയും നഷ്ടപ്പെട്ടിരുന്നു
ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ കഴിയുന്നതിനിടെയാണ് ശ്രുതിയുടെയും ജെന്‍സന്റെയും ജീവിതത്തില്‍ ദുരന്തം വാഹനാപകടത്തിന്റെ രൂപത്തിലെത്തിയത്. ചൂരല്‍മലയിലെ സ്‌കൂള്‍ റോഡിലായിരുന്നു ശ്രുതിയുടെ വീട്. അച്ഛന്‍ ശിവണ്ണനെയും അമ്മ സബിതയെയും അനിയത്തി ശ്രേയയെയും ഉരുളെടുത്തു.
സെപ്റ്റംബര്‍ പത്തിനായിരുന്നു ശ്രുതിയും പ്രതിശ്രുതവരന്‍ ജെന്‍സണും അടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനുസമീപമായിരുന്നു അപകടം. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ശ്രുതിയും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടുനിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്.ജെന്‍സണായിരുന്നു വാന്‍ ഓടിച്ചിരുന്നത്. ജെന്‍സണ്‍ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
ആരും ഇല്ലാത്ത ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി