കോഴിക്കോട്:കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ 2023-24 വര്‍ഷത്തെ ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത സംഘടനക്കുള്ള അവാര്‍ഡ് ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ കമ്മറ്റിക്ക്.കഴിഞ്ഞ 11 വര്‍ഷങ്ങളായി കോഴിക്കോട് ജില്ലയില്‍ ഡിവൈഎഫ്‌ഐ തന്നെയാണ് ഈ അവാര്‍ഡ് ഏറ്റു വാങ്ങിയിട്ടുള്ളത്. അഞ്ച് വര്‍ഷം മുമ്പ് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച ‘സ്‌നേഹധമനി” എന്ന ക്യാമ്പിന്റെ ഭാഗമായി ഇതുവരെ 20153 യൂണിറ്റ് രക്തം മെഡിക്കല്‍ കോളേജിന് നല്‍കിയിട്ടുണ്ട് .നിപ, കോവിഡ് മഹാമാരി കാലത്തും ആവിശ്യമായ രക്തം നല്‍കാന്‍ ഡി വൈ എഫ് ഐ ക്ക് കഴിഞ്ഞിട്ടുണ്ട്.എല്ലാദിവസവും 10 വളണ്ടിയര്‍മാര്‍ രക്തം നല്‍കിവരുന്ന രീതിയിലാണ് ഈ ക്യാമ്പയിന്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ആശുപത്രി പ്രിന്‍സിപ്പള്‍ ഡോ:സജീത് കുമാറില്‍ നിന്നും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി പിസി ഷൈജു ജില്ലാ പ്രസിഡണ്ട് അഡ്വ.എല്‍.ജി. ലിജീഷ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ജില്ലാ ട്രഷറര്‍ ടി കെ സുമേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെഅരുണ്‍, ദിപു പ്രേംനാഥ്, കെ എം നിനു, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ബി പി ബബീഷ്, ആര്‍ ഷാജി, എം എം ജിജേഷ്, എം വി നീതു, അസോസിയേറ്റ് പ്രൊഫസര്‍ ഡോ: ദീപ, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ: അനുതോമസ്,ക്യാമ്പ് ഓഫീസര്‍ രാജീവ്, മിഥുന്‍ പി എന്നിവര്‍ പങ്കെടുത്തു.