പ്രമുഖ വ്യാപാരിയും മത-സാമൂഹ്യ-സാംസ്‌ക്കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനുമായ ടി.കെ. പരീക്കുട്ടി ഹാജി (102) നടക്കാവ് രാരിച്ചന്‍ റോഡിലെ വസതിയില്‍ അന്തരിച്ചു. കേരള സ്റ്റേറ്റ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും കൊടുവള്ളി യത്തീം ഖാന ജനറല്‍ സെക്രട്ടറിയും എം.എസ്.എസ്. കോഴിക്കോട് ജില്ല മുന്‍ പ്രസിഡണ്ടുമായിരുന്നു.
ഭാര്യ: പരേതയായ എന്‍.സി. ഉണ്ണി പാത്തുമ്മ.മക്കള്‍: ടി.കെ. അഹമ്മദ് കുട്ടി (ടി.കെ.പരീക്കുട്ടി ഹാജി & കമ്പനി, വെസ്റ്റ് കല്ലായി), കോയക്കുട്ടി, ഫാത്തിമ്മ, മുഹമ്മദ് അശ്‌റഫ്, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ മജീദ്, അബ്ദുല്‍ ഗഫൂര്‍, പരേതയായ സഫിയ.
മയ്യത്ത് നിസ്‌ക്കാരം ഇന്ന് (ചൊവ്വ) രാത്രി 8:00 മണിക്ക് നടക്കാവ് ജുമാ മസ്ജിദിലും (സി.എച്ച്.പള്ളി) 9:00 മണിക്ക് കൊടുവള്ളി മുസ്ലിം യത്തീംഖാനയിലും നടക്കുന്നതാണ്. ഖബറടക്കം 10:00 മണിക്ക് കൊടുവള്ളി കളരാന്തിരി കക്കാടന്‍ ചാലിലെ പള്ളി ഖബര്‍സ്ഥാനില്‍.