ദേശീയ രക്തദാന ദിനാചരണവും സന്നദ്ധ രക്തദാന ക്ക്യാമ്പും നടത്തി

ദേശീയ രക്തദാന ദിനാചരണവും സന്നദ്ധ രക്തദാന ക്ക്യാമ്പും നടത്തി

കോഴിക്കോട്: കലിക്കറ്റ് ബ്ലഡ് ഡോണേഴ്‌സ് ഫോറവും കോട്ട പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി രക്തബാങ്കും സംയുക്തമായി ദേശീയ രക്തദാന ദിനാചരണവും സന്നദ്ധ രക്തദാന ക്യാമ്പും നടത്തി. കോട്ടപ്പറമ്പ് ആശുപത്രിയിലെ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കോഴിക്കോട് എഡിഎം.മുഹമ്മദ് റഫീഖ് ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സുജാത എം. അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരി ഡോ. ഖദീജ മുംതാസ് മുഖ്യാതിഥി യായിരുന്നു. ചടങ്ങില്‍ കേരള ഹെല്‍ത്ത് സര്‍വീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. പി.പി പ്രമോദ് കുമാര്‍, ലയണ്‍സ് ക്ലബ് അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി രമേശന്‍ കോരക്കത്ത്,
ആര്‍എംഒ. ഡോ. ബിന്ദു, കാലിക്കറ്റ് ബ്ലഡ് ഡോണേഴ്‌സ് ഫോറം രക്ഷാധികാരി സിപിഎം അബ്ദുറഹിമാന്‍ ബിന്‍ അഹമ്മദ്, എന്നിവര്‍ ആശംസയറിചിച്ചു. പ്രേമഗിരി, ജയകൃഷ്ണന്‍ മാങ്കാവ്, ഷാജി അത്തോളി എന്നിവര്‍ സംസാരിച്ചു. കാലിക്കറ്റ് ബ്ലഡ് ഡോണേഴ്‌സ് പ്രസിഡന്റ് സി അനില്‍കുമാര്‍ സ്വാഗതവും, സെക്രട്ടറി ഷാജഹാന്‍ നടുവട്ടം നന്ദിയും രേഖപ്പെടുത്തി.

 

 

ദേശീയ രക്തദാന ദിനാചരണവും സന്നദ്ധ രക്തദാന ക്ക്യാമ്പും നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *