കൊച്ചി: മടങ്ങിയെത്തിയവര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ജീവിത ഭദ്രത ഉറപ്പു വരുത്തുമെന്നും സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഗുണകരവും ഏറെ പ്രയോജനകരവുമാണെന്നു മന്ത്രി ജി.ആര്‍. അനില്‍ പ്രസ്താവിച്ചു. നമ്മുടെ സംസ്ഥാനത്തിന്റെ അടിസ്ഥാനപരമായ എല്ലാ വികസനങ്ങള്‍ക്കും പ്രവാസികളുടെ പങ്ക് വിലപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളുടെ തിരിച്ചു വരവും തുടര്‍ന്നുള്ള പുനരധിവാസ പദ്ധതികളും കേരളത്തില്‍ പുതിയ ആശയത്തിന്റെ ചരിത്രമാണ്. പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ ബദ്ധശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംഘടിക്കുമ്പോള്‍ അജയ്യമായ ശക്തി നേടേണ്ടതുണ്ടെന്നും നേതൃത്വത്തെ വിശ്വസിച്ചു മുന്നോട്ടു പോയാല്‍ മാത്രമേ ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയുകയുള്ളുവെന്നു സംഘടനയുടെ വെബ് സൈറ്റ് ആയ pphakerala.com പ്രകാശനം ചെയ്ത സംസ്ഥാന പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി. കെ. മോഹന്‍ അഭിപ്രായപ്പെട്ടു.
പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളും പെന്‍ഷനും ഔദാര്യമല്ലെന്നും അര്‍ഹതപ്പെട്ടതാണെന്നും ജസ്‌ററിസ് മോഹന്‍ പറഞ്ഞു. അഡ്വ.രംതീഷ്‌റിപ്പിള്‍സത്താര്‍ ആവിക്കര , വി. രാമചന്ദ്രന്‍ കണ്ണൂര്‍, കെ. എം നാസര്‍, ഡോ: ഷൈനി മീര, ഡോ: ഗ്ലോബല്‍ ബഷീര്‍ , കബീര്‍ സലാല, സേതുമാധവന്‍,ലൈജു റഹീം, ഷീജ അഞ്ചല്‍, സുലൈമാന്‍ ഖനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടായി പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ്, ജനറല്‍ സെക്രട്ടറിയായി സുലൈമാന്‍ ഖനി ,
ട്രഷററായി നാസര്‍ വള്ളക്കടവ് ഉള്‍പ്പെടെ 55 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.