കോഴിക്കോട്: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഏറ്റവും ന്യൂതനവും മികച്ച ചികിത്സയും പരിചരണവും ഹൃദ്രോഗികള്‍ക്ക് നല്‍കുന്നതിനായി സമ്പൂര്‍ണ്ണ അയോര്‍ട്ടിക് ക്ലിനിക് കോഴിക്കോട് ആസ്റ്റ്ര്‍ മിംസില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഷാജഹാന്‍ കള്ളിയത്ത് ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സ തേടുന്ന രോഗികളും അയോര്‍ട്ടിക് വാള്‍വുകളുടെയും മറ്റും തകരാറ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ഇത്തരം അസുഖങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനും, രോഗനിര്‍ണയം, ചികിത്സ, എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യേക വിഭാഗമാണിത്. കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് സര്‍ജറി, വാസ്‌കുലര്‍ സര്‍ജറി, റേഡിയോളജി, അനസ്‌തേഷ്യോളജി തുടങ്ങിയ വിഭാഗങ്ങളുടെയെല്ലാം സേവനങ്ങള്‍ രോഗികള്‍ക്ക് ഏത് സമയത്തും ഇവിടെ ലഭ്യമാവും. രോഗാവസ്ഥകള്‍ നേരത്തെ മനസ്സിലാക്കുകയും
അയോര്‍ട്ടിക് അനൂറിസം നന്നാക്കല്‍, അയോര്‍ട്ടിക് ഡിസെക്ഷന്‍ ചികിത്സ, തൊറാസിക് അയോര്‍ട്ടിക് ഡിസീസ് മാനേജ്‌മെന്റ്, ഉദര അയോര്‍ട്ടിക് ഡിസീസ് മാനേജ്‌മെന്റ്, അയോര്‍ട്ടിക് വാല്‍വ് നന്നാക്കല്‍/മാറ്റിസ്ഥാപിക്കല്‍, എന്‍ഡോവാസ്‌കുലര്‍ റിപ്പയര്‍, ഓപ്പണ്‍ സര്‍ജിക്കല്‍ പ്രോസീജ്യര്‍, ഹൈബ്രിഡ് നടപടിക്രമങ്ങള്‍ എന്നീ ചികിത്സകള്‍ എത്രയും പെട്ടെന്ന് ചെയ്യാന്‍ പറ്റുമെന്നതാണ് സെന്ററിന്റെ പ്രത്യേകത. ചടങ്ങില്‍ മിംസ് സി ഒ ഒ ലുഖ്മാന്‍ പൊന്‍മാടത്ത്, കാര്‍ഡിയോളജി ഡോക്ടര്‍മാരായ ഡോ.സല്‍മാന്‍ സലാഹുദ്ദീന്‍, ഡോ.ബിജോയ് ജേക്കബ്, ഡോ.സുദീപ് കോശി,ഡോ.ബിജോയ് കരുണാകരന്‍, ഡോ.സന്ദീപ് മോഹനന്‍,ഡോ.ദിന്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
സമ്പൂര്‍ണ്ണ അയോര്‍ട്ടിക് ക്ലിനിക് കോഴിക്കോട് ആസ്റ്റ്ര്‍ മിംസില്‍