ന്യൂഡല്‍ഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. 19 കിലോ ഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 48.50 രൂപയാണ് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. ഇതോടെ രാജ്യതലസ്ഥാനത്തെ വാണിജ്യ പാചകവാതകത്തിന് 1740 രൂപയായി ഉയര്‍ന്നു.മൂന്നു മാസത്തിനിടെ 94.5 രൂപയാണ് വാണിജ്യ സിലിണ്ടറിന് വര്‍ദ്ധിച്ചത്. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അഞ്ച് കിലോ ഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 12 രൂപയും വര്‍ധനവുണ്ട്.
എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറിന് വില ഉയര്‍ത്തിയിട്ടില്ല.കൊച്ചിയില്‍ 19 കിലോഗ്രാമിന്റെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 1,749 രൂപയും തിരുവനന്തപുരത്ത് 1,770 രൂപയും കോഴിക്കോട് 1781.5 രൂപയുമാണ്.
വാണിജ്യ സിലിണ്ടറിന്റെ വില വര്‍ദ്ധനവ് ഹോട്ടലുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും തട്ടുകടക്കാര്‍ക്കും തിരിച്ചടിയാകും.
വില വര്‍ദ്ധനക്ക് കാരണം ക്രൂഡോയിലിന്റെ വില വര്‍ദ്ധനയാണെന്നാണ് നിഗമനം.