സി എം വിജയന്‍ മാസ്റ്റര്‍ അന്തരിച്ചു

സി എം വിജയന്‍ മാസ്റ്റര്‍ അന്തരിച്ചു

പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും സിപിഐഎം പുറമേരി ലോക്കല്‍ കമ്മിറ്റി അംഗവുമായ സി എം വിജയന്‍ മാസ്റ്റര്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം മരണ വിവരമറിഞ്ഞ ഉടനെ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍എംഎല്‍എ സിപിഐഎം നേതാക്കളായ കെ കെ ലതിക കെ കെ ദിനേശന്‍ മാസ്റ്റര്‍ പി പി ചാത്തു കൂടത്താ കണ്ടി സുരേഷ് മാസ്റ്റര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ജ്യോതി ലക്ഷ്മി എന്നിവര്‍ ആശുപത്രിയില്‍ എത്തി അന്ത്യോപചാരമര്‍പ്പിച്ചു. മൃതദേഹം വൈകുന്നേരം 5 മണിക്കുപുറമേരി സിപിഐഎം ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും പൊതുദര്‍ശനത്തിനുശേഷം വീട്ടില്‍ രാത്രി 7 മണിക്ക്‌സംസ്‌കാര ചടങ്ങുകള്‍ നടക്കും.

 

 

സി എം വിജയന്‍ മാസ്റ്റര്‍ അന്തരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *