കോഴിക്കോട്: കലയും സാഹിത്യവും പോഷിപ്പിക്കപ്പെടേണ്ടത് സമൂഹത്തിന്റെ നിലനില്‍പിന് അവശ്യ ഘടകമെന്ന് എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ രമേഷ് കാവില്‍ പറഞ്ഞു.അത്തോളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കലോല്‍സവം ഗാല 2024 ന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ നന്മയുള്ളവരായി വളരാന്‍ അവരില്‍ കലാ അഭിരുചി ഉണര്‍ത്തേണ്ടതുണ്ടെന്നും സ്‌കൂള്‍ കലോല്‍സവങ്ങള്‍ അതിനുള്ള വേദികളാണെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍. പിടിഎ പ്രസിഡണ്ട് സന്ദീപ് നാല് പുരക്കല്‍ അധ്യക്ഷനായി. പഞ്ചായത്ത് അംഗം ഷീബ രാമചന്ദ്രന്‍. മദര്‍ പി.ടി.എ. പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ ശാന്തിമാ വീട്ടില്‍, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ കെ.കെ.മീന, ഹെഡ്മിസ്ട്രസ് സുനു പ്രവീണ്‍
വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ കെ.കെ.ഫൈസല്‍ സീനിയര്‍ അസിസ്റ്റന്റ് കെ.എം.മണി ,സ്റ്റാഫ് സെക്രട്ടറി ജാസ്മിന്‍ ക്രിസ്റ്റ ബെല്‍ കലോത്സവം കണ്‍വീനര്‍ ടി.വി.ശശി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.