ന്യൂഡല്‍ഹി: മലയാള സിനിമയില്‍ മാത്രമല്ല പിഡന സംഭവങ്ങളെന്ന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവേ സുപ്രീം കോടതിയുടെ പരാമര്‍ശം. മറ്റ് മേഖലകളിലും ഇത്തരം പരാതികള്‍ ഉയരാറുണ്ടെന്നും സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദി ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ നടപടികളും ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് കേരള സര്‍ക്കാരും പരാതിക്കാരും കോടതിയില്‍ വാദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സൂചിപ്പിച്ചു ഈ കേസിനെ സാധാരണമായി പരിഗണിക്കരുതെന്നും വിശാല അര്‍ഥത്തില്‍ കാണണമെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞു. പരാതിക്കാരിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ആണ് വാദിച്ചത്.തുടര്‍ന്നാണ് ‘ഇത്തരം കാര്യങ്ങള്‍’ നടക്കുന്നത് മലയാള സിനിമയില്‍ മാത്രമല്ലെന്ന് കോടതിയുടെ പരാമര്‍ശം.
വമ്പന്മാര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ ഇതാണ് അവസ്ഥയെന്നും പരാതിക്കാരിക്കു വേണ്ടി ഗ്രോവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേസില്‍, സിദ്ദിഖിനെതിരായ അറസ്റ്റ് നടപടി സുപ്രീം കോടതി തടഞ്ഞു. സിദ്ദീഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നോട്ടീസയച്ച കോടതി, കക്ഷികളില്‍നിന്നു മറുപടി ലഭിക്കുംവരെ അറസ്റ്റ് പാടില്ലെന്ന് വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദിഖിനോടു കോടതി നിര്‍ദേശിച്ചു.
സിദ്ദീഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നോട്ടിസയച്ച കോടതി, കക്ഷികളില്‍ നിന്നു മറുപടി ലഭിക്കുംവരെ അറസ്റ്റ് പാടില്ലെന്ന് വ്യക്തമാക്കി. സിദ്ദിഖ് മലയാള സിനിമയിലെ സൂപ്പര്‍ താര നടനാണെന്നും പരാതിക്കാരിയുമായുള്ള പ്രായവ്യത്യാസം ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത അതിജീവിതയുടെ അഭിഭാഷകയും കേരള സര്‍ക്കാരിന്റെ അഭിഭാഷകയും ചൂണ്ടിക്കാട്ടി.
എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ഇതില്‍ സ്വീകരിക്കുന്ന നടപടികളും വിശദീകരിച്ച് കേരള സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാ ഭാട്ടി മുന്‍കൂര്‍ ജാമ്യം എതിര്‍ത്തു. മലയാള സിനിമാ പ്രതിയും പരാതിക്കാരിയും തമ്മിലുള്ള പ്രായവ്യത്യാസം പരിഗണിക്കണമെന്നുമായിരുന്നു പരാതിക്കാരിയുടെ നിലപാട്. 19 വയസ്സുള്ളപ്പോഴാണു പരാതിക്കാരിക്ക് സിദ്ദിഖില്‍നിന്നു മോശം പെരുമാറ്റമുണ്ടായത്. വര്‍ഷങ്ങള്‍ക്കു മുന്‍പേ സമൂഹമാധ്യമത്തില്‍ പിന്തുടര്‍ന്നാണ് സിദ്ദിഖ് അവസരം നല്‍കാമെന്നു പറഞ്ഞു സമീപിച്ചതും പീഡിപ്പിച്ചതുമെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവു പുറപ്പെടുവിക്കുന്നതിനിടയിലും തടസ്സ ഹര്‍ജി നല്‍കിയവര്‍ കോടതിയില്‍ വാദം ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും ഇടക്കാല സംരക്ഷണം നല്‍കുകയാണെന്ന് വ്യക്തമാക്കിയാണ് കോടതി വിധി പറഞ്ഞത്.
മലയാള സിനിമയില്‍ മാത്രമല്ല പീഡന പ്രശ്‌നങ്ങളെന്ന് സുപ്രീം കോടതി; വമ്പന്‍മാരെ എതിര്‍ത്താല്‍ ഇതാണവസ്ഥയെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍