കഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 192 ആയി. 30 പേരെ കാണാതായി. നിരവധി പേര്‍ക്ക് പരുക്കേറ്റു. സൈന്യം, പൊലീസ് ആംഡ് പൊലീസ് തുടങ്ങിയവരെ ഇറക്കി രക്ഷാപ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി പ്രകാശ് മന്‍ സിങ് സര്‍വകക്ഷിയോഗത്തില്‍ ആഹ്വാനം ചെയ്തു. ആയിരക്കണക്കിനാളുകളെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം.പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ, ഭക്ഷണം, അടിയന്തര അവശ്യ സാധാനങ്ങള്‍ തുടങ്ങിയവ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചിലില്‍ പ്രധാന ദേശീയപാതകളില്‍ തടസ്സം നേരിടുന്നതിനാല്‍ ഇന്ത്യയില്‍നിന്നുള്ള പച്ചക്കറികളുടെയും മറ്റും ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിയതിനാല്‍ രാജ്യത്ത് വിലക്കയറ്റം രൂക്ഷമായി.
പ്രധാനപ്പെട്ട പല റോഡുകളും താറുമാറായി. തലസ്ഥാനനഗരമായ കഠ്മണ്ഡുവിലേക്കുള്ള റോഡുകള്‍ തടസ്സപ്പെട്ടു. പ്രാദേശിക മാധ്യമമായ കഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 20ല്‍ പരം ജലവൈദ്യുതി പദ്ധതികള്‍ക്ക് തകരാര്‍ സംഭവിച്ചതിനാല്‍ വൈദ്യുതി വിതരണവും താറുമാറായി.
നേപ്പാളില്‍ കനത്ത മഴയും മണ്ണിടിച്ചിലും
മരണം 192