നടക്കുമ്പോള്‍ ഇനി രണ്ടുണ്ട് കാര്യം.നമ്മുടെ ഹൃദയത്തിനൊപ്പം
ഒരു കുഞ്ഞു ഹൃദയംകൂടി നമുക്ക് സംരക്ഷിക്കാനാവും
കോഴിക്കോട്: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ആസ്റ്റര്‍ മിംസും, ആസ്റ്റര്‍ വളന്റിയേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഹാര്‍ട്ട് ടു ഹാര്‍ട്ട് കെയര്‍ കാമ്പയിന്‍ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാടനം മേയര്‍ ബീന ഫിലിപ്പ് നിര്‍വഹിച്ചു. സ്വന്തം ആരോഗ്യത്തിന് വേണ്ടി ദിവസേന നടക്കുന്ന ആളുകളാണ് നാമെല്ലാവരും, ഈ നടത്തം ദിവസേന റെക്കോര്‍ഡ് ചെയ്തു അയച്ചു കൊടുത്താല്‍ ഓരോ 10000 സ്റ്റെപിനും 100രൂപ ആസ്റ്റര്‍ വളന്റിയേഴ്സ് കുഞ്ഞു കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടിയുള്ള പണത്തിലേക്ക് മാറ്റിവെക്കുന്നു. നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനോടപ്പം നമുക്ക് ഒരു കുഞ്ഞു ഹൃദയം സംരക്ഷിക്കാനുള്ള പണവും നല്‍കാനാവും എന്ന വേറിട്ട ആശയമാണ് മിംസ് ഹോസ്പിറ്റല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതെന്ന് മേയര്‍ പറഞ്ഞു.
കുടുതല്‍ ആളുകളെ ഒരുമിപ്പിച്ച് ഈ പ്രോഗ്രാമില്‍ പങ്കെടുപ്പിക്കുന്നത് വഴി ഹൃദയ ശസ്ത്രക്രിയക്ക് അടിയന്തര സഹായം ആവശ്യമുള്ള നിര്‍ധനരായ കുട്ടികള്‍ക്ക് ചികിത്സ ഉറപ്പാക്കാനും ജീവിതത്തിലെ മനോഹാരിതയിലേക്ക് അവരെ തിരികെയെത്തിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുമെന്ന് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.സല്‍മാന്‍ സലാഹുദ്ദീന്‍ പറഞ്ഞു.
ദിവസനേ 10,000 ചുവടുകള്‍ക്ക് 100 രൂപ എന്ന നിലയില്‍ 30 ദിവസം ദൈര്‍ഘ്യമുള്ള ഈ ഉദ്യമത്തിലൂടെ ഒരു വ്യക്തിക്ക് 3000 രൂപ സംഭാവനയായി കുട്ടികളുടെ ശസ്ത്രക്രിയാ ഫണ്ടിലേക്ക് നല്‍കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രേണു പി കുറുപ്പ് പറഞ്ഞു. ക്യാമ്പയിനില്‍ പങ്കെടുക്കുവാന്‍ ആസ്റ്റര്‍ വളന്റിയേഴ്സ് ലഭ്യമാക്കിയിരിക്കുന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യുകയും (https://heart2heart.astervolunteers.com) സ്മാര്‍ട്ട് ഫോണ്‍/ സ്മാര്‍ട്ട് വാച്ച് എന്നിവയില്‍ റെക്കോര്‍ഡ് ചെയ്ത്. സ്‌ക്രീന്‍ഷോട്ടുകള്‍ 9207771727 എന്ന നമ്പറിലേക്ക് അയച്ചുകൊടുക്കുകയും വേണം. പരിപാടിയില്‍ മിംസ് ഹോസ്പിറ്റല്‍ ഡയറക്റ്റര്‍ ഡോ. ഹംസ, സി എം എസ് ഡോ. എബ്രഹാം മാമന്‍, ഡോ.എഡ്വിന്‍ ഫ്രാന്‍സിസ് (ക്ലസ്റ്റര്‍ ഹെഡ് പീഡിയാട്രിക് കാര്‍ഡിയോളജി), ഡോ.സുദീപ് കോശി കുര്യന്‍, ഡോ.ബിജോയ് കരുണാകരന്‍, ഡോ.സന്ദീപ് മോഹനന്‍, ഡോ.ശബരിനാഥ് മേനോന്‍, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജര്‍ മുഹമ്മദ് ഹസീം, മെക് 7 ഹെല്‍ത്ത് ക്ലബ് കോഴിക്കോട് ബീച്ച് കോര്‍ഡിനേറ്റര്‍ ടിപിഎം ഹാഷിര്‍ അലി, അഷറഫ് ഐഎഫ്എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഹാര്‍ട്ട് ടു ഹാര്‍ട്ട് കെയര്‍ പ്രഖ്യാപിച്ചു