യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍.അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടെന്നും ആരും നിങ്ങളുടെ പേരില്‍ നടപടിയെടുക്കില്ലെന്നും മന്ത്രി പറഞ്ഞു. അങ്ങനെ നടപടിയെടുത്താല്‍ തന്നെ സമീപിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്രക്കാരെ സുരക്ഷിതരായി കൊണ്ടുചെന്ന് എത്തിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നും കെ.എസ്.ആര്‍.ടി.സി ജീവനക്കാരോടായി മന്ത്രി പറഞ്ഞു.
പാലക്കാട്, എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡുകളില്‍ ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചു. നിലവില്‍ തിരുവനന്തപുരത്ത് ശീതീകരിച്ച വിശ്രമമുറി ഉണ്ട്. കോഴിക്കോടിനു പിന്നാലെ അങ്കമാലിയിലും ശീതീകരിച്ച വിശ്രമമുറി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാത്രിസമയത്ത് സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത്
ബസ് നിര്‍ത്തിക്കൊടുക്കണം; ഗതാഗത മന്ത്രി