പാനൂര്‍: കൂത്തുപറമ്പ് പൊലീസ് വെടിവയ്പിലെ സമരനായകന്‍ പുതുക്കുടി പുഷ്പന്‍ (53) അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഉച്ചയ്ക്കു ശേഷമായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പുഷ്പനെ തലശേരി സഹകരണ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം.. പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങള്‍: ശശി, രാജന്‍, പ്രകാശന്‍, ജാനു, അജിത.
1994 നവംബര്‍ 25 ന്, യുഡിഎഫ് സര്‍ക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ച് മന്ത്രി എം.വി. രാഘവനെതിരെ കൂത്തുപറമ്പില്‍ കരിങ്കൊടി കാട്ടിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പൊലീസ് വെടിവയ്പിലാണ് പുഷ്പനു പരുക്കേറ്റത്. നട്ടെല്ലിനു പരുക്കേറ്റ് കഴുത്തിനു താഴെ തളര്‍ന്ന് കിടപ്പിലായിരുന്നു പുഷ്പന്‍. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പുഷ്പന്റെ സഹോദരന്‍ പ്രകാശനു സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു.
കൂത്തുപറമ്പ് പൊലീസ് വെടിവയ്പിലെ
സമരനായകന്‍ പുഷ്പന്‍ അന്തരിച്ചു