സര്‍ക്കാരിന്റെ സ്വര്‍ണക്കടത്ത് കേസന്വേഷണം പ്രഹസനമാണ്. പകുതി അന്വേഷിക്കും, ബാക്കി പകുതി അന്വേഷിക്കില്ല എന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ആരോപിച്ചു. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് യുഡിഎഫാണ് പുറത്ത് കൊണ്ടുവന്നതെന്നും അത് അടിവരയിടുകയാണ് അന്‍വര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. . കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു മേഖലാ സ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. എല്ലാ മേഖലകളും കുത്തഴിഞ്ഞു. ഭരണ പരാജയത്തിലും ആരോപണങ്ങളുടെ അടിസ്ഥാനത്തിലും മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നാളെ വൈകീട്ട് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 8 ന് സെക്രട്ടറിയേറ്റും 13ന് ജില്ലാ കേന്ദ്രങ്ങളും ഉപരോധിക്കും
പൊതുമരാമത്ത് മന്ത്രി അല്ലാതെ ആരും മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ഇറങ്ങിയില്ല. പി.വി അന്‍വര്‍ ഇതിലും വലുത് പറയുമെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് ഭയമുണ്ട്. എനിക്കെതിരെ അന്‍വറിനെ കൊണ്ട് മുഖ്യമന്ത്രി ആരോപണം ഉന്നയിപ്പിച്ചു. അതേ അന്‍വര്‍ മുഖ്യമന്ത്രിക്ക് എതിരെ പറയുന്നത് കേരളം കേട്ടാല്‍ അറയ്ക്കുന്ന കാര്യങ്ങളാണെന്നും വി. ഡി. സതീശന്‍ അഭിപ്രായപ്പെട്ടു