പി.കേശവദേവ്; മലയാള സാഹിത്യത്തിലെ കുലപതി

പി.കേശവദേവ്; മലയാള സാഹിത്യത്തിലെ കുലപതി

ആറ്റക്കോയ പള്ളിക്കണ്ടി
                           മലയാള സാഹിത്യത്തിലെ കുലപതിയും ഭീഷ്മാചാര്യനുമായിരുന്നു പി.കേശവദേവ്.
                          സാഹിത്യ രചനാ രീതിയില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിച്ച എഴുത്തുകാരന്‍. അഞ്ച്
                          പതിറ്റാണ്ടുകാലം ആ ജീവിതം മലയാള സാഹിത്യ-സാംസ്‌കാരിക മണ്ഡലത്തില്‍
                          ജ്വലിച്ചു നിന്നു.
            കേരളത്തിലെ പ്രശസ്തനായ നേവലിസ്റ്റും ചെറുകഥാകൃത്തും നാടക കൃത്തും പത്ര പ്രവര്‍ത്തകനും തൊഴിലാളി പ്രസ്ഥാന പ്രവര്‍ത്തകനുമായിരുന്നു പി.കേശവദേവ്. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ 1904ലാണ് അദ്ദേഹം ജനിച്ചത്. യഥാര്‍ത്ഥ നാമം പി.കേശവപിള്ള. പണ്ഡിറ്റ് ഖൂശിറാമിന്റെ ചിന്തകളില്‍ ആകൃഷ്ടനായി ആര്യ സമാജത്തില്‍ ചേര്‍ന്ന് കേശവദേവ് എന്ന പേര്‍ സ്വീകരിച്ചു. യുക്തിവാദി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. സമൂഹത്തില്‍ അടിത്തട്ടില്‍ കിടക്കുന്ന മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങള്‍ കഥയ്ക്ക് വിഷയമാക്കുകയും ചെയ്തിവെന്നതാണ് കേശവദേവിന്റെ രചനാ രീതി.
സമൂഹത്തിലെ അനീതിക്കെതിരെ ശക്തമായി പ്രതികരിച്ച എഴുത്തുകാരനാണ് കേശവദേവ്. അധികാരി വര്‍ഗ്ഗത്തെ എതിര്‍ക്കുന്ന ആശയങ്ങള്‍ക്ക് അദ്ദേഹം രചനയില്‍ പ്രചാരണം നല്‍കുന്നു. ആ വരികളില്‍ മനുഷ്യ സ്‌നേഹം വടു കെട്ടി നില്‍ക്കുന്നു.
‘ഓടയില്‍ നിന്ന്’  ആണ് കേശവദേവിന്റെ ആദ്യ നോവല്‍.  ഇരുപത് നോവലുകളും പതിനാറോളം ചെറുകഥാ സമാഹാരങ്ങളും പത്തിലേറെ നാടകങ്ങളും ഏഴ് ഏകാങ്ക നാടക സമാഹാരങ്ങളും ആത്മകഥ രൂപത്തിലുള്ള രണ്ട് ഗ്രന്ഥങ്ങളും പത്തോളം ഗദ്യ കവിതകളും നിരൂപണങ്ങളും കേശവദേവ് എഴുതിയിട്ടുണ്ട്. ‘അയല്‍ക്കാര്‍’ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. റഷ്യന്‍ വിപ്ലവത്തില്‍ നിന്നു പ്രചേദനം ഉള്‍ക്കൊണ്ട് രചിച്ച നോവലാണ് കണ്ണാടി. കണ്ണാടി റഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളില്‍ ഒന്നാണ് ഓടയില്‍ നിന്ന് എന്ന നോവല്‍. ഈ നോവല്‍ സിനിമ ആക്കിയിട്ടുണ്ട്.
ശ്രദ്ധേയനായ പത്രപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കും കേശവദേവ് പത്ര പ്രവര്‍ത്തന മേഖലയില്‍ നിരവധി മാറ്റങ്ങള്‍ സൃഷ്ടിച്ചു. സ്വദേശാഭിമാനി, രാജഭാരതം, പ്രതിദിനം, മഹാത്മാ എന്നീ ആനുകാലികങ്ങളുടെയും പത്രാധിപരായും അദ്ദേഹം പ്രവര്‍ത്തിച്ചു.  കേരള സാഹിത്യ അക്കാദമി, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം എന്നിവയുടെ പ്രസിഡണ്ടായും ആകാശവാണിയില്‍ പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചു.
തിരുത്തുക, ഓടയില്‍ നിന്ന്, ഭ്രാന്താലയം, അയല്‍ക്കാര്‍, റൗഡി, കണ്ണാടി, സ്വപ്നം, എനിക്കും ജീവിക്കണം,തെണ്ടിയുടെ കഥ, വെളിച്ചം കേറുന്നു തുടങ്ങിയവയാണ് കേശവദേവിന്റെ പ്രധാന നോവലുകള്‍.

പി.കേശവദേവ്; മലയാള സാഹിത്യത്തിലെ കുലപതി

Share

Leave a Reply

Your email address will not be published. Required fields are marked *