പുകഞ്ഞകൊള്ളി പുറത്ത്;അന്‍വറിന് പാര്‍ട്ടിയുമായുള്ള  എല്ലാബന്ധങ്ങളും അവസാനിപ്പിച്ചു;  എം.വി. ഗോവിന്ദന്‍

പുകഞ്ഞകൊള്ളി പുറത്ത്;അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചു; എം.വി. ഗോവിന്ദന്‍

ന്യൂഡല്‍ഹി: പുകഞ്ഞകൊള്ളി പുറത്ത്, പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും പി.വി. അന്‍വറിന് അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങള്‍ക്കെതിരെ പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.
അന്‍വറിന്റെ പരാതിയില്‍ ശരിയായ നടപടി സ്വീകരിച്ച് മുന്നോട്ടുപോകുന്ന ഘട്ടത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ ഏറ്റുപിടിച്ച് മുന്നോട്ടുപോകുകയാണ് അന്‍വര്‍.
തെറ്റുതിരുത്തി മുന്നോട്ടുപോകാന്‍ തയ്യാറാകാതെ സ്വതന്ത്രനായി നിയമസഭയില്‍ നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പാര്‍ട്ടി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം സ്വയം വലിച്ചെറിയുന്ന രീതിയാണ് അന്‍വര്‍ സ്വീകരിച്ചത്. ഇതോടെയാണ് എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

 

പുകഞ്ഞകൊള്ളി പുറത്ത്;അന്‍വറിന് പാര്‍ട്ടിയുമായുള്ള
എല്ലാബന്ധങ്ങളും അവസാനിപ്പിച്ചു; എം.വി. ഗോവിന്ദന്‍

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *