കോര്‍പറേഷന്‍,ബോര്‍ഡ് എല്‍ ഡി എഫ് നേതൃത്വം ഐഎന്‍എല്‍നെ പരിഗണിക്കണം

കോര്‍പറേഷന്‍,ബോര്‍ഡ് എല്‍ ഡി എഫ് നേതൃത്വം ഐഎന്‍എല്‍നെ പരിഗണിക്കണം

കോഴിക്കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പായി ഐ എന്‍ എല്‍ ന് വാഗ്ദാനം ചെയ്ത ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ അനുവദിക്കാന്‍ എല്‍.ഡി.എഫ് നേതൃത്വം തയ്യാറാവണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സമദ് നരിപ്പറ്റ ആവശ്യപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്് പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജമാക്കാന്‍ ഇത്തരം ഒരു തിരുമാനം അനിവാര്യമാണ്. മുസ്ലിം ലീഗില്‍ നിന്നടക്കം അസംതൃപ്തരായ നിരവധിപേര്‍ വളരെ പ്രതീക്ഷയോടുകൂടിയാണ് ഐ. എന്‍ എല്‍ നെ നോക്കി കാണുന്നത്. അവസരത്തിനൊത്തു ഉയരാന്‍ എല്‍. ഡി. എഫിന് സാധിക്കാത്തത് നിരാശാജനകമാണ്.വിഷയം പാര്‍ട്ടി നേതൃത്വം എല്‍ ഡി എഫ് കണ്‍വിനര്‍ ടി.പി.രാമകൃഷ്ണന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് സമദ് നരിപ്പറ്റ പറഞ്ഞു.

 

 

കോര്‍പറേഷന്‍,ബോര്‍ഡ് എല്‍ ഡി എഫ് നേതൃത്വം ഐഎന്‍എല്‍നെ പരിഗണിക്കണം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *